Latest NewsCinemaNewsIndiaBollywoodEntertainmentMovie Gossips

ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടിയ കശ്മീർ ഫയൽസിനെ പരിഹസിച്ച് ഒമർ അബ്ദുള്ള: മറുപടിയുമായി വിവേക് ​​അഗ്നിഹോത്രി

മുംബൈ: ബോളിവുഡ് ചിത്രം കാശ്മീർ ഫയൽസിന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംഭവത്തിൽ പരിഹാസവുമായി രംഗത്ത് വന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ പ്രതികരിച്ച് സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. 69-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡാണ് കശ്മീർ ഫയൽസിന് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് പല്ലവി ജോഷി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ചിത്രത്തിന് അവാർഡ് ലഭിച്ച വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഒമർ അബ്ദുള്ള ‘ദേശീയ ഏകീകരണം’ എന്ന് കുറിച്ചു. ഒപ്പം പരിഹസിക്കുന്ന ഇമോജിയും പങ്ക് വെച്ചു. എന്നാൽ, ഒമർ അബ്ദുള്ളയുടെ ട്വീറ്റ് പങ്കുവെച്ച വിവേക് അഗ്നിഹോത്രി തക്കതായ മറുപടി നൽകി. ‘ഇത് നിങ്ങളിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ അവാർഡാണ് ഒമർ അബ്ദുള്ള. നിങ്ങൾ മറിച്ചാണ് അഭിപ്രായം പറഞ്ഞിരുന്നതെങ്കിൽ ഞാൻ വളരെ നിരാശനാകുമായിരുന്നു. വീണ്ടും നന്ദി,’ എന്ന് വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.

വിവാഹം നടക്കാത്തതില്‍ ഉണ്ടായ വൈരാഗ്യവും നിരാശയും നയിച്ചത് ക്രൂര കൊലപാതകത്തിലേക്ക്: നക്ഷത്ര കൊലക്കേസിൽ കുറ്റപത്രം

കലാപത്തിന്റെ മൂർദ്ധന്യത്തിൽ താഴ്‌വരയിൽ നിന്ന് കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് പറയുന്ന കാശ്മീർ ഫയൽസിനെ ഒരു വിഭാഗം ആളുകൾ വിവാദ സിനിമയായാണ് കണക്കാക്കുന്നത്. ചിത്രം മികച്ച കളക്ഷൻ നേടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്‌തപ്പോൾ, പലരും ഇതിനെ ഒരു പ്രചരണ ചിത്രമായി മുദ്രകുത്തി. ചില യഥാർത്ഥ സംഭവങ്ങളുടെ ചിത്രീകരണത്തെയും ഒരു പ്രത്യേക സമുദായത്തെ വില്ലനാക്കുന്നതിനെയും ചോദ്യം ചെയ്തു. എന്നാൽ, അത്തരം അവകാശവാദങ്ങളെ അഗ്നിഹോത്രി ശക്തമായി നിഷേധിച്ചിരുന്നു. 15 കോടി രൂപ ബജറ്റിൽ നിർമ്മിച്ച കാശ്മീർ ഫയൽസ് ലോകമെമ്പാടും 341 കോടി നേടി വലിയ വാണിജ്യ വിജയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button