Latest NewsNewsIndia

ഭീരുക്കള്‍ പുസ്തകങ്ങളില്‍ നമ്മെ പഠിപ്പിച്ചതല്ല, സവർക്കർ കിടന്ന ഈ ജയിലാണ് സ്വാത്രന്ത്യത്തിന്റെ സത്യം: കങ്കണ റനൗട്ട്

ദില്ലി: ഭീരുക്കള്‍ പുസ്തകങ്ങളില്‍ നമ്മെ പഠിപ്പിച്ചതല്ല, സവർക്കർ കിടന്ന ഈ ജയിലാണ് സ്വാത്രന്ത്യത്തിന്റെ സത്യമെന്ന് നടി കങ്കണ റനൗട്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയതിനു പിന്നാലെ ആന്‍ഡമാന്‍ സന്ദര്‍ശനം നടത്തിയ കങ്കണ പോര്‍ട്ട് ബ്ലെയറിലെ കാലാപാനി എന്ന സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ തടവില്‍‌ കഴിഞ്ഞ സെല്ലിലെത്തി അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു.

Also Read:അഫ്ഗാൻ കടന്ന് പോകുന്നത് ഏറ്റവും വലിയ ദുരിതത്തിലൂടെ, അവർക്കായി കൂട്ടായി പ്രവർത്തിക്കൂ: ലോകരാജ്യങ്ങളോട് ഗുട്ടാറസ്

‘മനുഷ്യത്വത്തിന്റെ പ്രതീകമാണ് സവര്‍ക്കർ, എല്ലാ ക്രൂരതകളെയും ഇച്ഛാശക്തി കൊണ്ട് ചെറുത്തയാളാണ് അദ്ദേഹം’, നടി കങ്കണ റനൗട്ട് പറഞ്ഞു.

‘കാലാപാനി ജയിലിലെ സന്ദര്‍ശനം എന്റെ ഉള്ളുലച്ചു. മനുഷ്യത്വമില്ലായ്മ കൊണ്ടു പിടിച്ച കാലത്ത് മനുഷ്യത്വത്തിന്റെ പ്രതീകമായി നില കൊണ്ടയാളാണ് സവര്‍ക്കര്‍ജി. എല്ലാ ക്രൂരതകളെയും അദ്ദേം ഇച്ഛാശക്തി കൊണ്ട് ചെറുത്തു. കാലാപാനി എന്ന ഈ ജയിലിലെ താമസം എത്ര ഭയാനകമാണ്. കടലിനു നടുവിലുള്ള ഈ സ്ഥലത്തു നിന്നും രക്ഷപെടാന്‍ ഒരു സാധ്യതയുമില്ലാതിരുന്നിട്ടും അവര്‍ അദ്ദേഹത്തെ ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച്‌ ജയിലറയിലാക്കി. ഭീരുക്കള്‍. പുസ്തകങ്ങളില്‍ നമ്മെ പഠിപ്പിച്ചതല്ല, ഈ ജയിലാണ് സ്വാത്രന്ത്യത്തിന്റെ സത്യം. ഞാന്‍ അദ്ദേഹം താമസിച്ച സെല്‍ സന്ദര്‍ശിച്ചു, അവിടെ ധ്യാനിച്ചു സവര്‍ക്കര്‍ജിക്ക് ആദരവുമര്‍പ്പിച്ചു.’ കങ്കണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button