Latest NewsKerala

കേരളാ പോലീസിൽ 184 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം: കേരളാ പോലീസിൽ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. 184 എസ്ഐ മാർക്ക് സിഐമാരായി സ്ഥാനക്കയറ്റം ലഭിച്ചു. 168 പോലീസ് സ്റ്റേഷനിൽ കൂടി എസ്എച്ച്ഓമാരായി സിഐമാരായി നിയമിച്ചു. ഇതോടെ സംസ്ഥാനത്തെ 375 പോലീസ് സ്‌റ്റേഷനുകളിൽ എസ്എച്ച്ഓമാർ സിഐമാരായി. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയാണ് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചത്.

എന്നാൽ ഇനിയും 101 സ്റ്റേഷനിൽ കൂടി സിഐമാരെ നിയമിക്കാനുണ്ട്. കോടതിയിൽ നിലനിന്നിരുന്ന കേസുകൾ തീർന്നതോടെയാണ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button