KeralaLatest News

ബഷീർ വധം ; മൊഴികളിൽ വൈരുധ്യമെന്ന് പോലീസ്

കൊല്ലം : ചിതറ കൊലപാതകത്തിൽ മൊഴികളിൽ വൈരുധ്യമെന്ന് പോലീസ്. ബഷീറിനെ കുത്തുമ്പോൾ പ്രതി ഷാജഹാൻ കോൺഗ്രസിനെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ദൃക്‌സാക്ഷി ഷാഹിദ.സഹോദരൻ സലാഹുദിൻ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും മൊഴി. കൊലയ്ക്ക് പിന്നിൽ വ്യക്തി വിരോധമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് മരച്ചീനി കച്ചവടക്കാരനായിരുന്ന ബഷീറിനെ ഷാജഹാന്‍ കുത്തിക്കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷാജഹാന്‍ രാഷ്ട്രീയ വിരോധം മൂലം സി.പി.എം ബ്രാ‍ഞ്ച് അംഗമായ ബഷീറിനെ കൊലപ്പെടുത്തിയെന്നാണ് സി.പിഎം ആരോപണം. ഷാജഹാന്റെയും സുലൈമാന്റെയും വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button