Latest NewsIndia

ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് ലഭ്യമാകും – രാജ്‌നാഥ് സിങ്

എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന കണക്കിൽ സംശയം ഉള്ള കോണ്‍ഗ്രസ് പാക്കിസ്ഥാനിലേക്ക് പോയി എണ്ണി തിട്ടപ്പെടുത്തണം

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി നിര്‍മ്മല സിതാരാമനെ തള്ളി കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് ഇന്നോ നാളെയോ ലഭ്യമാകുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. എത്ര പേര്‍ കൊല്ലപ്പെട്ടെന്ന കണക്ക് കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ലെന്നാണ് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് അഭ്യന്തര മന്ത്രിയുടെ പരാമര്‍ശം.വ്യോമാക്രമണം നടത്തിയ പ്രദേശത്ത് 300ഓളം ഫോണുകള്‍ ആക്രമണത്തിന് തൊട്ടുമുമ്പ് വരെ ആക്ടീവ് ആയിരുന്നെന്ന് ദേശീയ സാങ്കേതിക ഗവേഷണ വിഭാഗം (എന്‍ടിആര്‍ഒ) അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

‘എത്ര ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ ചോദിക്കുന്നുണ്ട്. ഇന്നോ നാളെയോ അത് അറിയാം. പാക്കിസ്ഥാന്റെ നേതാക്കള്‍ക്ക് എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് അറിയാം. അക്രമിച്ചതിന് ശേഷം നമ്മുടെ വ്യോമസേന ഓരോന്ന് ഓരോന്നായി മൃതദേഹങ്ങള്‍ എണ്ണണമായിരുന്നോ,’ രാജ്‌നാഥ് സിങ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button