Latest NewsIndia

ഇസ്രായേലിന്റെ സ്പൈസ് ബോംബുകൾ ഇനി ഇന്ത്യയുടെ സുഖോയിലും: പാകിസ്ഥാന് ഇനി ഭീതിയുടെ ദിനങ്ങൾ

ഇന്ത്യയുടെ യുദ്ധതന്ത്രങ്ങളിൽ പാകിസ്ഥാന് പലപ്പോഴും കാലിടറിയിട്ടുണ്ട്. ഇന്ത്യ. മിഗ് 21 ആയും,മിറാഷായുമൊക്കെ .ഇന്ന് പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ ആക്രമിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ഇന്ത്യൻ വ്യോമസേന . പാക് ഭീകരക്യാംപുകൾ തകർക്കാൻ ഉപയോഗിച്ച ഇസ്രയേലിന്റെ അത്യാധുനിക ബോംബുകൾ ഇന്ത്യയുടെ റഷ്യൻ നിർമ്മിത സുഖോയ് പോർ വിമാനത്തിലും പരീക്ഷിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ. സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ നിന്ന് സ്പൈസ് 2000 ബോംബുകൾ ഉപയോഗിക്കാനാണ് വ്യോമസേനയുടെ പദ്ധതി.

ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇപ്പോൾ തന്നെ നടക്കുന്നുണ്ട്.നിലവിൽ സ്പൈസ്–2000 ബോംബുകൾ മിറാഷ് 2000 ൽ നിന്നു മാത്രമാണ് പ്രയോഗിക്കാൻ കഴിയുന്നത്.നിലവിൽ ഇസ്രയേലിൽ നിന്ന് 200 സ്പൈസ്–2000 ബോംബുകള്‍ ഇന്ത്യ വാങ്ങിയിട്ടുണ്ട്.ലോകത്തെ ഏറ്റവും പ്രഹര ശേഷിയുള്ളതാണ് ഇസ്രായേലിന്റെ സ്പൈസ് ബോംബുകൾ.വ്യോമാക്രമണത്തിൽ ഭീകരക്യാമ്പുകൾ തകർക്കാൻ ഇന്ത്യ ഉപയോഗിച്ചത് ഇവയാണെന്നാണ് സൂചന.സ്മാർട്, പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്പൈസ്’. കൃത്യമായ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ഇതിലും മികച്ച ആയുധമില്ലെന്നാണ് പ്രതിരോധ വിദഗ്ദരുടെ അഭിപ്രായം.

2002 സെപ്റ്റംബറിലാണ് ഇന്ത്യയ്ക്ക് ആദ്യ സുഖോയ് വിമാനം ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ സുഖോയ് ലഭിക്കുന്നത് 2004 ലാണ്.242 സുഖോയ് പോർവിമാനങ്ങളാണ് നിലവിൽ വ്യോമസേനയ്ക്കുള്ളത്.സ്വതവേ അതി പ്രഹര ശേഷിയുള്ള സുഖോയിലേക്ക് സ്പൈസ് കൂടിയെത്തുമ്പോൾ ഇന്ത്യയെ ആക്രമിക്കാൻ ഏത് ശത്രുവും ഒന്ന് വിറയ്ക്കും. ഗഗൻശക്തി സൈനികാഭ്യാസത്തിനിടെ സ്പൈസ്–2000 ബോംബുകൾ സുഖോയ് പോർവിമാനത്തിൽ നിന്നു പരീക്ഷിച്ചിരുന്നു. മാപ്പിങ് ചെയ്ത സ്ഥലങ്ങൾ കൃത്യമായി ആക്രമിക്കാനാണ് സ്പൈസ്–2000 ബോംബുകൾ ഉപയോഗിക്കുന്നത്.

സാറ്റ്‌ലൈറ്റ് ഡേറ്റ ഉപയോഗപ്പെടുത്തിയാണ് കൃത്യമായ സ്ഥലം കണ്ടെത്തുന്നത്.ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാൻ സാധിക്കും വിധത്തിലാണ് ഇന്ത്യൻ പോർവിമാനങ്ങളുടെ കഴിവ്.100 കിലോമീറ്റർ അകലെ നിന്നുവരെ സുഖോയ് പോർവിമാനത്തിലെ റഡാറുകൾക്ക് ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാൻ സാധിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു.അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button