Latest NewsInternational

ഐ.എസ് തീവ്രവാദികള്‍ കീഴടങ്ങി : കീഴടങ്ങിയത് അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെ

 

ഡമാസ്‌കസ് : ഐ.എസ് തീവ്രവാദികള്‍ കീഴടങ്ങി. സിറിയയിലാണ് ഐ.എസ് തീവ്രവാദികള്‍ അടക്കം അഞ്ഞൂറോളം പേര്‍ കീഴടങ്ങിയത്. ഐ.എസ് അധീന പ്രദേശങ്ങളിലെ ആക്രമണം കുറക്കാനുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ തീരുമാനത്തിന് പിന്നാലെയാണ് കീഴടങ്ങള്‍.

അമേരിക്കയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് ആണ് ഐ.എസ് തീവ്രവാദികള്‍ കീഴടങ്ങിയതായി വ്യക്തമാക്കിയത്. ദെയ്ര്‍ അസ്സോര്‍ പ്രവിശ്യയിലെ ബാഗൂസ് ഗ്രാമത്തിലുള്ളവരാണ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്. ഇരുനൂറോളം പേര്‍ കൂടി താമസിയാതെ ഐ.എസ് കൂടാരം വിട്ടുപോരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐ.എസ് വിട്ടുവന്നവരുടെ കൃത്യമായ കണക്ക് സിറിയന്‍ ഡെമോക്രാട്ടിക് ഫോഴ്‌സ് പുറത്തുവിട്ടിട്ടില്ല. ഐഎസ് തീവ്രവാദികളുടെ കൂട്ട കീഴടങ്ങല്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും സ്ഥിരീകരിച്ചിട്ടുണ്ട്.

ഐ.എസ് അധീന പ്രദേശങ്ങളിലെ ആക്രമണം കുറക്കാന്‍ എസ്.ഡി.എഫ് തീരുമാനിച്ചതിന് പിന്നാലെയാണ് കീഴടങ്ങല്‍. ഗ്രാമവാസികളുടെ സുരക്ഷ പരിഗണിച്ചായിരുന്നു തീരുമാനം. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി ഗ്രാമീണര്‍ പ്രദേശം വിട്ട് പോയിരുന്നു.

ഐ.എസ് അധീന പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്തവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അല്‍ ഹോല്‍ ക്യാമ്പ്. ഇനിയും 55,000 പേര്‍ക്ക് താമസ സൗകര്യം ഒരുക്കാനുണ്ടെന്നാണ് അധികൃതരുടെ കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button