UAELatest NewsGulf

ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി യു.എ.ഇ

അബുദാബി : ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി യു.എ.ഇ. ഇറാന്‍ അധീനതയിലുള്ള മൂന്ന് ദ്വീപുകള്‍ കൈമാറണമെന്ന ആവശ്യപ്പെട്ട് യു.എ.ഇ വീണ്ടും അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദം ശക്തമാക്കി. ഗള്‍ഫ് മേഖലയില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദ്വീപുകളുടെ മേലുള്ള നിയന്ത്രണം ഇറാന്‍ തുടരുന്നതെന്ന് യു.എ.ഇ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം സമാപിച്ച ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനവും ദ്വീപുകളുടെ മേലുള്ള അധിനിവേശം ഇറാന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 48 വര്‍ഷം മുമ്പാണ് അബൂമൂസ ഉള്‍പ്പെടെ മൂന്ന് ദ്വീപുകളില്‍ ഇറാന്‍ അധിനിവേശം നടത്തിയത്.

തന്ത്രപ്രധാന ഹോര്‍മുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ ദ്വീപുകള്‍ ഇറാന്‍ കൈയടക്കിയത് യു.എ.ഇ കുറ്റപ്പെടുത്തി . ദ്വീപ് വിഷയം ഉന്നയിച്ച ഘട്ടത്തില്‍ ഒ.െഎ.സി സമ്മേളനത്തില്‍ ഇറാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button