NattuvarthaLatest News

കാര്‍ ഇടിച്ച് ലോട്ടറി വില്‍പനക്കാരന്‍ മരിച്ചു

തെന്മല: കാര്‍ ഇടിച്ച് ലോട്ടറിവില്‍പ്പനക്കാരന്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ ലോട്ടറി വില്‍പനക്കാരനെ ഇടിച്ചിട്ട ശേഷം മരത്തിലിടിച്ച് തകര്‍ന്നു. കാര്‍ ഇടിച്ച് ലോട്ടറി വില്‍പനക്കാരന്‍ തിരുനെല്‍വേലി സ്വദേശി മാടസ്വാമി(72യാണ് ) മരിച്ചത്. കാര്‍ ഓടിച്ചിരുന്ന റിട്ട. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രാജന്‍ മുഹമ്മദ് (60), ഭാര്യ റജീന (52) എന്നിവര്‍ക്ക് പരുക്കേറ്റു.

കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇടമണ്‍ സ്‌കൂളിന് സമീപം കഴിഞ്ഞദിവസം രാവിലെ 11.30-നായിരുന്നു അപകടം. ചെങ്കോട്ടയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു രാജന്‍ മുഹമ്മദും ഭാര്യയും. സമീപത്തെ കടയില്‍ ലോട്ടറി വിറ്റശേഷം നടന്നു വരികയായിരുന്നു മാടസ്വാമി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണു തലക്കു ഗുരുതരമായി പരുക്കേറ്റ മാടസ്വാമി സംഭവസ്ഥലത്തു തന്നെ മരിച്ചു. രാജന്‍ മുഹമ്മദും ഭാര്യയും പരുക്കുകളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മാടസ്വാമിയുടെ മൃതദേഹം താലുക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം തമിഴ്നാട്ടിലേക്കു കൊണ്ടുപോയി. തെന്മല പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button