Latest NewsIndia

ബാലാകോട്ട് ഭീകരകേന്ദ്ര ആക്രമണം – അമിത്ഷായുടെ പ്രസ്താവനക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് മായാവതി

ന്യൂ​ഡ​ല്‍​ഹി:  ബാലാകോട്ടിലെ ഭീകര ക്യാമ്പില്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിലെ ഭീകരരുടെ മരണസംഖ്യ അമിത്ഷാ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇതിനോട് പ്രധാനമന്ത്രി പ്രതികരിക്കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് ബിഎസ്പി അധ്യക്ഷ മായാവതി . ബിജെപി ദേശീയ അധ്യക്ഷന്റെ പ്രസ്താവനയില്‍ ​ഗുരു മോദി എന്താണ് മൗനം പാലിക്കുന്നതെന്നാണ് മായാവതി ട്വീറ്റ് ചെയ്തിരിക്കുന്നത് .

എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ശ്രദ്ധാലുവായിരിക്കുന്ന അദ്ദേഹം എന്താണ് മിണ്ടാത്തത്? ഭീകരര്‍ കൊല്ലപ്പെട്ടത് നല്ല വാര്‍ത്തയാണ്. പക്ഷേ പ്രധാനമന്ത്രിയുടെ മൗനത്തിന് പിന്നിലെ രഹസ്യം എന്താണ്?” എന്നൊക്കെയാണ് ട്വീറ്റിലൂടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് അവര്‍ ചോദിക്കുന്നത്.

അതേസമയം ഭീകരരുടെ മരണസംഖ്യ കണക്കെടുക്കുക സാധ്യമായ കാര്യമല്ലെന്നും പ്രത്യാക്രമണം നടക്കുന്ന സമയത്ത് ക്യാമ്പിലുണ്ടായിരുന്ന എല്ലാവരും മരിച്ചിട്ടുണ്ടാകും എന്ന് വ്യോമസേന മേധാവി ബി എസ് ധനോവ അറിയിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button