KeralaLatest News

ആം ആദ്മിയുമായി കൈ കോര്‍ക്കില്ല; ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി കൈ കോര്‍ക്കില്ലെന്ന് കോണ്‍ഗ്രസ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ യോഗത്തിന് ശേഷം മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാകില്ലെന്ന കാര്യം വ്യക്തമാക്കിയത്.

ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത സംബന്ധിച്ച് രണ്ട് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷമാണ് അന്തിമതീരുമാനം വന്നത്. ഇന്നലെ ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളില്‍ ആറെണ്ണത്തിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസുമായി ഒരു സഖ്യത്തിന് തയ്യാറായിരുന്നെന്നാണ് സൂചന. സീറ്റ് വിഭജന ഫോര്‍മുല സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നതായാണ് സൂചന. ഡല്‍ഹിയെക്കൂടാതെ പാര്‍ട്ടിയ്ക്ക് ശക്തിയുള്ള പഞ്ചാബിലും ഒരു സഖ്യത്തിന് ആം ആദ്മി പാര്‍ട്ടി തയ്യാറായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ മൂന്ന് സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ് കടുംപിടിത്തം പിടിച്ചതായാണ് സൂചന.

2014-ല്‍ ബിജെപി ഡല്‍ഹിയിലെ എല്ലാ സീറ്റുകളും തൂത്തു വാരിയിരുന്നു. പക്ഷേ 2015-ല്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള എഴുപത് നിയമസഭാ സീറ്റുകളില്‍ 67-ഉും തൂത്തുവാരി ആം ആദ്മി പാര്‍ട്ടി ചരിത്രം സൃഷ്ടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button