Latest NewsKerala

റിട്ട. അധ്യാപികയുടെ കൊലപാതകം: വയോധികന്‍ അറസ്റ്റില്‍

ചെറുതുരുത്തി : റിട്ട. അധ്യാപികയുടെ മരണത്തെ തുടര്‍നന് വയോധികന്‍ അറസ്റ്റിലായി. പാഞ്ഞാളില്‍ ഒറ്റയ്ക്കു താമസിച്ച റിട്ട. അധ്യാപിക കെ.ഡി. ശോഭന കൊല്ലപ്പെട്ട കേസിലാണ് വയോധികന്‍ അറസ്റ്റിലായത്. പാവറട്ടി എളവള്ളി സ്വദേശിയും ഛത്തീസ്ഗഡില്‍ താമസക്കാരനുമായ പി.കെ. ബാലന്‍ (69) ആണു പിടിയിലായത്. 9 വര്‍ഷം പട്ടാളത്തിലും പിന്നീട് മഹാരാഷ്ട്ര വനം വകുപ്പിലും ജോലിചെയ്ത ഇയാള്‍ 3 മാസം മുന്‍പാണ് അധ്യാപികയെ പരിചയപ്പെട്ടത്. ഫെബ്രുവരി 28ന് വൈകിട്ടാണ് പാഞ്ഞാള്‍ അയ്യപ്പന്‍കാവ് റോഡിനു സമീപം കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ 3 ദിവസം പഴക്കമുള്ള നിലയില്‍ അധ്യാപികയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

ആഭരണങ്ങള്‍ കളവു പോയതിനാല്‍, കൊലപാതകമാകാമെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. ഫെബ്രുവരി 25നു 2 വരെ പ്രവര്‍ത്തനക്ഷമമായിരുന്ന ഫോണിലെ വിളിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചതിലൂടെ പ്രതിയെ തിരിച്ചറിയാനായി. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം പ്രതിയെ തേടി ആന്ധ്രയിലും ഛത്തീസ്ഗഡിലുമെത്തി. പ്രതി കേരളത്തിലേക്കു വീണ്ടുമെത്തുന്നതറിഞ്ഞു പൊലീസ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന ഞായറാഴ്ച രാത്രി പിടികൂടുകയായിരുന്നു. ആഭരണങ്ങളും മൊബൈല്‍ ഫോണും ബാഗില്‍നിന്ന് കണ്ടെത്തി.

shortlink

Post Your Comments


Back to top button