Latest NewsOmanGulf

ഈ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാൻ ഒരുങ്ങി ഒമാൻ

മസ്കറ്റ് : വിനോദസഞ്ചാരമേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ ഒരുങ്ങി ഒമാൻ. 25,000 സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കുമെന്നും, 2020 ആവുമ്പോഴേക്കും സ്വദേശിവത്കരണം 44 ശതമാനമാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഒമാൻ വിനോദസഞ്ചാരമന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹർസി അറിയിച്ചു.

ഇതിനായുള്ള തൊഴിലധിഷ്ഠിത പരിശീലനപദ്ധതികൾ ആരംഭിക്കും. 6552 ഹോട്ടൽമുറികളുടെ പണി രണ്ടു വർഷങ്ങളിലായി പൂർത്തിയാകുമ്പോൾ ഇവയിൽനിന്ന് 4586 തൊഴിലവസരങ്ങൾ ഉണ്ടാകും. തുടർന്ന് 25,000-ത്തിൽ കുറയാതെയുള്ള തൊഴിലവസരങ്ങൾ ലഭ്യമാകും. 2018-ൽ വിനോദസഞ്ചാരമേഖലയിലെ സ്വദേശിവത്കരണത്തോത് 42 ശതമാനം ആയിരുന്നു. ഈ വർഷം 43 ശതമാനവും 2020-ൽ 44 ശതമാനവുമാണ് ലക്ഷ്യമെന്നും സ്വദേശികളോടൊപ്പം വിദേശികൾക്കും ഈ മേഖലയിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button