KeralaLatest News

ഈ മേഖലയിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം രണ്ടാം ശനിയാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കും

ചെങ്ങന്നൂര്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം രണ്ടാം ശനിയാഴ്ചയായ മാര്‍ച്ച് 9 നും കൂടാതെ അതിനടുത്തുവരുന്ന ശനിയാഴ്ചയായ 23 -ാം തീയതിയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. അപേക്ഷാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥമാണ് ഈ തിയതികളിലും തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍.

ഈ ദിവസങ്ങളിലേക്കുള്ള അപ്പോയിന്റ്മെന്റ് https://www.passportindia.gov.in എന്ന വെബ്സൈറ്റിലൂടെയും, mPassport Seva എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഓണ്‍ലൈനായി ബുക്ക് ചെയ്യാം. പാസ്പോര്‍ട്ട് ഓഫീസ് എന്നയിടത്ത് RPO COCHIN എന്ന് സെലക്‌ട് ചെയ്താണ് ബുക്കിങ്ങ് നടപടി നടത്തേണ്ടത്. കൂടുതല്‍ വിവരത്തിന് 9447731152 എന്ന നമ്പരില്‍ വിളിക്കുകയോ വാട്ട്സാപ്പ് ചെയ്യുകയോ ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button