Latest NewsIndia

നീലഗിരിയിലെ തേയിലത്തോട്ടങ്ങളില്‍ കാട്ട് പോത്തിന്‍റെ ശല്യം രൂക്ഷം

ഗൂഡല്ലൂര്‍:  വേനല്‍ച്ചൂട് കടുത്തതോടെ കാടിറങ്ങി നാട്ടില തേയിലത്തോട്ടങ്ങള്‍ കെെയ്യടക്കി കാട്ടുപോത്തുകള്‍. നീലഗിരി ജില്ലയിലെ തോയില തോട്ടങ്ങളിലാണ് കാട്ട്പോത്തിന്‍റെ ശല്യം രൂക്ഷമായിരിക്കുന്നത്. കുന്ത താലൂക്കിലെ മഞ്ചൂര്‍, എമറാള്‍ഡ്, എടക്കാട് എന്നിവിടങ്ങളിലും കുന്നൂര്‍, കോത്തഗിരി താലൂക്കുകളിലെ ജനവാസ മേഖലകളിലുമാണ് കാട്ടുപോത്ത് ഇറങ്ങുന്നത്.

ഫോറസ്റ്റ് ഗാര്‍ഡുകള്‍ എത്തി ഇവറ്റകളെ തുരത്തിയാലും വീണ്ടും തിരികെ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തോട്ടംതൊഴിലാളികള്‍ കാട്ടുപോത്തില്‍ നിന്ന് രക്ഷക്കായി ഓടി രക്ഷപ്പെടുകയാണ്.

shortlink

Post Your Comments


Back to top button