Latest NewsArticleSex & Relationships

കൗമാരക്കാർക്കിടയിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു

അക്ഷരത്തിന്റെ,ഭാഷയുടെ , പരിധികൾ , നിയമങ്ങൾ , നിയന്ത്രണരേഖകൾ ഒന്നും അറിയാതെ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു തുടങ്ങിയ , ഇടുന്ന ഒരാളാണ് ഞാൻ. എന്റെ തട്ടകം ഇവിടെ ആണ്. ഉള്ളിലെ ആശയങ്ങൾ ,ചിന്തകൾ ഒക്കെ എഴുതുന്ന സ്ഥലം വ്യക്തിപരമായും , ഔദ്യോഗിക പരമായും ഉയർച്ച മാത്രം കിട്ടിയ ഇടമാണ് എഫ്ബിയിലെ പോസ്റ്റുകൾ. അത് വായിക്കുന്ന കൂട്ടുകാരെയും അതേ പോലെ എന്നെത്തന്നേയും വഞ്ചിക്കാത്ത കാര്യങ്ങൾ എഴുതാനാണ് ഇഷ്‌ടവും.മുഖവുര ഏറെ ആയി,കാര്യത്തിലേക്കു കടക്കാം. രണ്ടു ദിവസം ആയി കാണുന്നു സ്വയംഭോഗം ( masturbation) സംബന്ധിച്ച പോസ്റ്റുകൾ.

ഒരു പെൺകുട്ടി , അതിനെ പറ്റി അവളുടെ ധാരണകൾ പറയുകയും ,കുറെ പേര് അതിനെ പിന്താങ്ങുകയും , ഇനിയൊരു കൂട്ടംപേര് വഴക്കു പറയുകയും ചെയ്തു കൂട്ടുന്നു. ഒരു സൈക്കോളജിസ്റ് എന്ന നിലയ്ക്ക് ഞാൻ ഒന്ന് പറഞ്ഞോട്ടെ. പല കൗമാരക്കാരുടെയും കൗമാരക്കാരുടെ ഒരു സംശയം ആണത്. ഈ ഒരു വിഷയം. ഇത്തരം ചിന്തകളിൽ പെട്ട് , പഠനത്തിൽ പിന്നോട്ടു പോകുന്ന കുട്ടികൾ ഉണ്ട്.വിഷാദാവസ്ഥ ഉണ്ടാകുന്ന എത്രയോ പേരുണ്ട്. സ്വയംഭോഗം ( masturbation) ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമോ എന്ന് തുടങ്ങി,അത് പാപമാണോ എന്ന് ഉള്ള സംശയം വരെ ഒരു സൈക്കോളജിസ്റ് എന്ന നിലയ്ക്ക് , ചോദ്യം നേരിടാറുണ്ട്. നിയന്ത്രിക്കാൻ പറ്റുന്നില്ല , ചത്തു പോകുമോ എന്ന് എത്രയോ കൗമാരക്കാർ ചോദിച്ചിരിക്കുന്നു.

മാതാപിതാക്കൾ ഒരിക്കലും ചിന്തിക്കില്ല അംഗീകരിക്കില്ല,തങ്ങളുടെ മക്കൾക്ക് ഈ ഒരു ”പ്രശ്നം” ഉണ്ടാകും എന്ന്. തങ്ങൾ കടന്നു പോയ പ്രായം മറക്കുന്നതാണ് മാതാപിതാക്കളുടെ മുഖ്യ പ്രശ്നവും. എത്രയൊക്കെ പുരോഗമനവും യോ യോ (yo yo) നിലപാടുകളും മനസ്സിൽ ആവാഹിക്കാൻ ശ്രമിച്ചാലും, ഉള്ളിന്റെ ഉള്ളിൽ ചില കാര്യങ്ങളോട് യുക്തിയും ബുദ്ധിയും തമ്മിലൊരു വടംവലി തന്നെ ആണ്. നേരും നെറിവും തിരിച്ചറിവും വളർത്തിയെടുക്കേണ്ട സമയം ആണ് കൗമാരം.

സാമൂഹിക കാഴ്ച്ചപ്പാടുകൾ,വ്യക്തിപരമായ മാറ്റങ്ങൾ,കുടുംബത്തിന്റെ ചുറ്റുപാടുകൾ,ശാരീരികമായ മാറ്റങ്ങൾ, അതേ പോലെ തന്നെ ആണ് ലൈംഗികപരമായ സംശയങ്ങൾ ഒക്കെയും ചേർന്ന ഒരു വിദ്യാഭ്യാസ നയമാണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് കൗമാരത്തിന്റെ തുടക്കം മുതൽ നയിക്കേണ്ടത്. ഓരോ പ്രായത്തിലും അനുയോജ്യമായ കാര്യങ്ങൾ. അവർക്കു മനസ്സിലാക്കുന്ന ഭാഷയിൽ ഉചിതമായ ഉൾകാഴ്ച ഉണ്ടാകും വിധം മതവും ജാതിയും വ്യത്യസ്തം ആണ് എന്നത് പോലെ ഓരോ കുഞ്ഞിന്റെയും സാമൂഹിക , കുടുംബ രീതിയും വിഭിന്നം ആണ്. അവിടെ , സൈക്കോളജിസ്റ് എത്ര ഏറെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം എന്ന് ബോധം ഉണ്ട്. പൊള്ളുന്ന വിഷയം ആണ് അതൊക്കെ.

sex education കുട്ടികൾക്ക് നൽകുക എന്നത് പോലും ഇന്നും എത്ര കണ്ടു അംഗീകരിക്കുന്ന വിദ്യാലയങ്ങൾ ഉണ്ട് എന്നത് ചിന്തിക്കണം ശുഷ്കിച്ചതും പഴകിയതുമായ രീതികൾ എന്ന് പറഞ്ഞു മൂല്യങ്ങളെ കളയേണ്ടതില്ല.. പക്ഷെ ,അനിവാര്യമായ കാര്യങ്ങൾ , ഇന്നത്തെ സാഹചര്യത്തിൽ കൗമാരപ്രായം മുതൽക്കു തന്നെ കുട്ടികൾ അറിഞ്ഞു വളരണം. അല്ലെങ്കിലും അവർ അറിയും,പക്ഷെ അത് തെറ്റായ വിവരങ്ങൾ , കാടത്തം നിറഞ്ഞ വൈകൃതങ്ങൾ ആയിരിക്കും.! അഭ്യസ്തവിദ്യർ എങ്കിലും അന്ധവിശ്വാസികളായ എത്രയോ പേരുണ്ട് , നമ്മുക്ക് ചുറ്റിലും. സ്കൂൾ തലം പോലും കണ്ടിട്ടില്ലാത്ത വിവേകമുള്ള ആളുകളും ഉണ്ട്.അവരുടെ, രണ്ടു കൂട്ടരുടെയും മക്കളെ ഒരേ രീതിയിൽ , അന്തസ്സായി ,പഠിപ്പിച്ചു കൊടുക്കാനാകണം. സെക്സ് എന്താണ് എന്ന്..!

ഇനി , ഫാമിലി കൗൺസലിങ് നടത്തുന്ന എല്ലാ സൈക്കോളജിസ്റ്റുകളും തങ്ങളുടെ ക്ലയന്റ് ന്റെ ആശങ്കയുടെ ഉച്ചസ്ഥായിൽ ഉള്ള ഒരു പ്രശ്നം കേൾക്കാറുണ്ട്. പങ്കാളികളോട് കുറഞ്ഞു വരുന്ന ലൈംഗിക താല്പര്യം. അതൊരു ദഹിക്കാൻ ഭാരമുള്ള യാഥാർഥ്യം തന്നെ ആണ്. എല്ലാവരിലും ആ പ്രശ്നം ഉണ്ടാകണം എന്നില്ല. ചിലർക്ക്, ചിലരിൽ മാത്രം ഒരു മരുന്നായി തന്നെ സ്വയംഭോഗം ( masturbation) പറഞ്ഞു കൊടുക്കാറുണ്ട്. വളരെ ശ്രദ്ധിക്കണം പറയുന്ന രീതികൾ എന്നത് ഒരു കൗൺസിലർ നെ സംബന്ധിച്ചു പ്രധാനം ആണ്. transference, counter transference ഒക്കെ പഠിക്കുന്നത് ഇത്തരം സന്ദർഭങ്ങളിൽ ആണ് പ്രയോജനപ്പെടുത്തേണ്ടത്. പതിനാലാം രാവുദിച്ചത് പോലെ ദാമ്പത്യം ആയിത്തീരുന്നത് കാണാറും ഉണ്ട്. സ്ത്രീയ്ക്കും പുരുഷനും ഒരേപോലെ സ്വകാര്യമായ , അഹങ്കാരം..! sex

ആത്മബന്ധങ്ങളിൽ നിന്നും ഉരുത്തിരിയുന്ന ശാരീരിക ബന്ധമാണ് സ്ത്രീ ആഗ്രഹിക്കുന്നത് എന്നൊക്കെ ആണ് എഴുതി വെച്ച് ഉറപ്പിച്ചിരിക്കുന്നത് ആണെങ്കിലും,മറിച്ചും നിലപാടുകൾ ഉള്ള സ്ത്രീകളുണ്ട്. പരിചിതത്വത്തിൽ നിന്നും അപരിചിതത്വത്തിലേയ്ക്ക് നീങ്ങുന്ന ബന്ധങ്ങളിലെ വില്ലൻ അവൾക്കു കിട്ടാതെ പോകുന്ന ഓർഗാസം ” എന്നൊരു സംഭവം ആണ് എന്നത് പലപ്പോഴും പുകമറയ്ക്കുള്ളിൽ ആണ്. അതേ പോലെ തന്നെ പുരുഷന്റെയും അവസ്ഥ. പങ്കാളിയുടെ രീതികളുമായി പൊരുത്തപെടാൻ പറ്റാതെ വിറങ്ങലടിച്ചു പോകുന്ന മനസ്സിനെ ചൂടുപിടിപ്പിക്കാൻ ഒരുപക്ഷെ സ്ത്രീയെ ക്കാളും ദുരിതം പുരുഷൻ അനുഭവിക്കേണ്ടി വരാറുണ്ട്. എല്ലാ പുരുഷന്മാരും ദുർനടത്തിപ്പുക്കാരും പീഡനത്തിൽ ആസ്വാദനം കണ്ടെത്തുന്നവരും അല്ല. ഒരേ ഒരു സ്ത്രീയുടെ മാത്രം പുരുഷൻ ആകാൻ ആഗ്രഹിക്കുന്ന എത്രയോ ആണുങ്ങൾ.!

ദാമ്പത്യ ജീവിതത്തിൽ ലൈംഗികത എന്നത് ,മൂന്നാം കണ്ണ് തുറക്കേണ്ട ഒരു ദാർശനിക പ്രശ്നം ആണ്. എന്നിരുന്നാലും , പങ്കാളിൽ തമ്മിൽ ഉള്ള അകൽച്ചയ്ക് ലൈംഗികത ആണ് കാരണം എങ്കിൽ , സൈക്കോളജിസ്റ്നു അത് എളുപ്പത്തിൽ സഹായിക്കാൻ സാധിക്കും. മറ്റേത് വിഷയങ്ങളിലെയും തലപുകച്ചിൽ ഇതിനു വേണ്ട. മാനസിക സംഘര്ഷങ്ങളും ചിന്തയുടെ വൈരുദ്ധ്യങ്ങളും ഇല്ലാതെ,ബലഹീനതകൾ മറനീക്കി പുറത്ത് വരാനുള്ള അവസരം , നല്ല ഒരു സൈക്കോളജിസ്റ് നു സഹായിക്കാൻ പറ്റും.എന്നാൽ ചെറിയ പ്രശ്നങ്ങളെ കുളമാക്കി കൊടുക്കുന്ന എത്രയോ സൈക്കോളജിസ്റ്റുകൾ കേരളത്തിലുണ്ട്.ദാമ്പത്യത്തിലെ ലൈംഗിക പ്രശ്നങ്ങളെ പറ്റി പറയുമ്പോൾ,എതിർലിംഗത്തിൽ പെട്ട ക്ലയന്റ് ആണ് ,എങ്കിൽ പരമാവധി,പങ്കാളിയുടെ സഹകരണത്തോടെ ഉള്ള കൗൺസലിങ് ആണ് നല്ലത്. അതല്ല എങ്കിൽ , കൗണ്സലര്മാരായ സ്ത്രീയും പുരുഷനും ഒരുമിച്ചു ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യണം.രഹസ്യമായ കാര്യങ്ങളെ പുറത്ത് വിടാതെ ശ്രദ്ധിക്കണം.

നമ്മുടെ സാമൂഹിക ചുറ്റുപാടുകൾ. മുന്നിലിരിക്കുന്ന ക്ലയന്റ്ന്റെ മാനസിക തലങ്ങൾ ഒക്കെയും sexual പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ ബാധ്യസ്തർ ആണ്.അത് കൊണ്ടാണ്, പ്രവൃത്തി പരിചയം മറ്റേത് മേഖലയിലെ കാൾ,സൈക്കോളജിസ്റ് നു ഒരുപാടു അനിവാര്യം എന്ന് പറയുന്നത്..!കൗൺസിലർ,ഫോണിൽ കൂടി ഇത്തരം പ്രശ്നം കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്.വൈകാരിക പ്രശ്നങ്ങളെ നേരിടാനുളള പിൻബലം കൊടുക്കാൻ സൈക്കോളജിസ്റ് ആദ്യം പ്രാപ്തൻ അല്ലേൽ പ്രാപ്ത ആകണം. തന്റെ മുന്നിൽ എത്തുന്ന ക്ലയന്റ് നെ കുറ്റബോധത്തിന്റെ എരിതീയിൽ അല്ലേൽ തോൽവിയുടെ കനം തൂങ്ങുന്ന മനസ്സുമായി പോകാനുള്ള അവസരം ഒരുക്കരുത്.പാപം എന്നൊന്ന് ഉണ്ടെങ്കിൽ ,അതാണ്..!അത് മാത്രമാണ്..!

മുക്കിനും,മൂലയ്ക്കും കൗണ്സിലര്മാരാണ്.. !കൗണ്സിലര്‍മാരെ പ്രത്യേകിച്ച് ലൈംഗിക പ്രശ്നങ്ങൾക്ക് വേണ്ടിയാണെങ്കിൽ,ശ്രദ്ധിച്ചു തിരഞ്ഞെടുക്കണം..ആറു മാസത്തെ കോഴ്സുകൾ ചെയ്തു ,ക്ലിനിക്‌ ഇടുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി മനസ്സിൽ വെയ്ക്കണം. കൗമാരക്കാർ , അവിവാഹതർ , മാത്രമല്ല. പങ്കാളികൾ ഉള്ളവരുടെയും സ്വാഭാവികമായ ഒരു പ്രക്രിയ ആണ് സ്വയംഭോഗം ( masturbation). ഇതൊക്കെ എല്ലാവര്ക്കും അറിയാം എന്ന് എനിക്കും അറിയാം.. എന്നാലും പതിവ് പോലെ എഴുതിയിടുന്നു..!

shortlink

Related Articles

Post Your Comments

Related Articles


Back to top button