ErnakulamKeralaNattuvarthaLatest NewsNews

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നു: അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കോടതി നിർദ്ദേശം ഉണ്ടായിട്ടും പുതിയ അധ്യയനവർഷത്തെ കരിക്കുലത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു ​കുര്യൻ തോമസ് അതൃപ്തി രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

സ്വമേധായ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി എൻസിആർടിയെയും എസ്‌സിആർടിയെയും കക്ഷിചേർത്തു. ഹർജി ​ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. 2023-24 വർഷത്തെ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്താനായിരുന്നു കോടതി നിർദ്ദേശം നൽകിയിരുന്നത്.

ഡോക്ടർമാരായ മക്കള്‍ അവശതയിൽ തിരിഞ്ഞുനോക്കിയില്ല, ഹൃദയാഘാതം വന്ന് മരണമടഞ്ഞ പിതാവിനെ ഒറ്റയ്ക്ക് സംസ്‌കരിച്ച്‌ മാതാവ്

ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്കരണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും നേരത്തെ തന്നെ ഹൈക്കോടതി നിര്‍ദ്ദേശം നൽകിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ചായിരിക്കണം പദ്ധതിയെന്നായിരുന്നു കോടതിയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button