NattuvarthaLatest News

കഞ്ചാവുമായി യുവാവ് പിടിയില്‍

താമരശ്ശേരി : കഞ്ചാവ് സഹിതം യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പൊലീസ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 2 കിലോ കഞ്ചാവുമായി വയനാട് സ്വദേശിയായ മൊത്തവിതരണക്കാരന്‍ പിടിയിലായത്. കേണിച്ചിറ പൂതാടി പട്ടാറ വീട്ടില്‍ മണി എന്ന ബജീഷി(39)നെയാണ് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് അടുത്ത് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി.വേണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

താമരശ്ശേരി, കൊടുവള്ളി ഭാഗങ്ങളിലെ ചില്ലറ വില്‍പനക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് പ്രതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. റെയ്ഡില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സദാനന്ദന്‍, പ്രിവന്റീവ് ഓഫിസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, സിഇഒമാരായ മുഹമ്മദ് ഇര്‍ഷാദ്, എന്‍.പി.വിവേക്, കെ.ജി.ജിനീഷ്, സി.ജി.ഷാജു, ടി.വി.നൗഷീര്‍, പി ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button