Latest NewsIndiaCrime

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; വിവരം വീഡിയോ കോളിലൂടെ ബന്ധുക്കളെ അറിയിച്ചു

ബെംഗളൂരു: ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ബന്ധുക്കളെ വിവരം വീഡിയോ കോളിലൂടെ അറിയിച്ചു. വിജയപുര ഗൗഡിചൗക്കില്‍ സോനാബായി മല്ലികാര്‍ജുന്‍ (38) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് മല്ലികാര്‍ജുന്‍ പവാറിനെ (42) പോലീസ് അറസ്റ്റ് ചെയ്തു.

മുംബൈയില്‍ ബോളിവുഡ് സിനിമകളിലെ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണ് മല്ലികാര്‍ജുന്‍. യുവതിയുടെ മാതാപിതാക്കളെയാണ് ഇയാള്‍ വീഡിയോ കോളിലൂടെ ബന്ധപ്പെട്ടത്. വീഡിയോകോള്‍ വന്നയുടനെ അച്ഛനമ്മമാര്‍ പോലീസില്‍ പരാതിപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന മല്ലികാര്‍ജുനെ പോലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു.

യുവതിയുടെ മാതാപിതാക്കളെ വീഡിയോകോള്‍ വിളിച്ചിട്ട് പ്രധാനപ്പെട്ട ഒരുകാര്യം കാണിക്കാനുണ്ടെന്ന് പറയുകയും തുടര്‍ന്ന് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവതിയെ കാണിച്ചു കൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 15 വര്‍ഷം മുമ്പാണ് സോനാബായിയെ വിവാഹം ചെയ്തത്. മുംബൈയില്‍ താമസിച്ചിരുന്ന ഇയാള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ഭാര്യയെ സന്ദര്‍ശിച്ചിരുന്നുള്ളൂ.
രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്. കൊലപാതകം നടന്ന സമയം പെണ്‍മക്കള്‍ മുത്തച്ഛന്റെ വീട്ടിലും ആണ്‍കുട്ടി ഉറങ്ങുകയുമായിരുന്നു. വിവാഹം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോനാബായിയെ മല്ലികാര്‍ജുന്‍ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button