Latest NewsGulf

മൊബൈൽ ഉപയോ​ഗം ഡ്രൈവിംങിനിടെ സൗദിയിലുണ്ടാക്കിയത് ഒന്നരലക്ഷത്തിലേറെ അപകടങ്ങൾ

പ്രധാന കാരണം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്

മൊബൈൽ ഉപയോ​ഗം ഡ്രൈവിംങിനിടെ സൗദിയിലുണ്ടാക്കിയത് ഞെട്ടിക്കുന്ന അപകടങ്ങൾഎന്ന് കണക്കുകൾ പുറത്ത്. സൗദിയില്‍ വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്.

അശ്രദ്ധമായി മൊബൈൽ ഉപയോ​ഗത്തിലൂടെ ഒന്നര ലക്ഷത്തിലേറെ അപകടങ്ങള്‍ ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. സൗദി സ്റ്റാന്‍ഡേര്‍ഡ് മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ അഥവാ സാസോ നടത്തിയ സര്‍വേ പ്രകാരം രാജ്യത്ത് നടക്കുന്ന വാഹനാപകടങ്ങളുടെ പ്രധാന കാരണം വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് പുറത്ത് വരുന്നത്. 1,61,242 വാഹനാപകടങ്ങള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ഫോണ്‍

ഉപയോഗിക്കുന്നത് മൂലം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണില്‍ സംസാരിക്കുക, മെസ്സേജുകള്‍ വായിക്കുക, മെസ്സേജുകള്‍ അയക്കുക തുടങ്ങിയവ മൂലം ഡ്രൈവിങ്ങിലെ ശ്രദ്ധ ഇല്ലാതാകുന്നു. തുടര്‍ച്ചയായ മുന്നറിയിപ്പുകളും ബോധവല്‍ക്കരണങ്ങളും ഉണ്ടായിട്ടും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലെ അപകടം പലരും തിരിച്ചറിയുന്നില്ലെന്നാണ് അവസ്ഥ.

shortlink

Related Articles

Post Your Comments

Related Articles


Back to top button