KeralaLatest News

അയ്യായിരത്തോളം പേപ്പര്‍ പേനകളുമായി അവശ്യക്കാരെ തേടി മിനി

എട്ട് രൂപയുടെ അയ്യായിരത്തോളം പേപ്പര്‍ പേനകളുമായി ആവശ്യക്കാരെ തേടി മിനി ചാക്കോ. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള് തന്ന പണിമൂലമാണ് താന്‍ സ്വയം നിര്‍മ്മിച്ച അയ്യായിരത്തോളം പേന സ്റ്റോക്ക് വന്നതെന്ന് മിനി പറയുന്നു. പേന ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കാന്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ അതിന് കഴിയാത്തതിനാല്‍ ഇപ്പോള്‍ റിസ്‌ക് എടുക്കുന്നില്ലെന്നും മിനി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

മിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

8 രൂപയുടെ അയ്യായിരത്തോളം പേനകള്‍ സ്റ്റോക്കുണ്ട് … സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള് പണി തന്നതാ …ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കാന്‍ പറഞ്ഞു …ഇത്രയും പേന ക്രെഡിറ്റ് കൊടുക്കാനുള്ള ത്രാണി ഇപ്പോള്‍ ഇല്ലാത്തത് കൊണ്ട് റിസ്‌ക് എടുത്തില്ല…. ഐസ്‌ക്രീം പോലെ അലിയുന്ന മനസ്സാ എന്റേത്. അതുകൊണ്ട് നേരത്തെ കിട്ടിയിട്ടുണ്ട് എട്ടിന്റെ പണി… ഇനി മേലാ വയ്യാതോണ്ടാ….

ഒരു ഉപകാരം ചെയ്യാമോ
ഈ പോസ്റ്റ്
വാട്‌സപ്പ് ,
ഫേസ്ബുക്ക്
ഗ്രൂപ്പുകളിലും ഒക്കെ ഒന്ന് ഷെയര്‍
ചെയ്യാമോ പ്ലീസ് …
പ്ലീസ് … വേണമെങ്കില്‍ കാലു പിടിക്കാം ?

വിവാഹം
പെരുന്നാള്‍
ജന്മദിനം
വിവാഹവാര്‍ഷികം
പരസ്യങ്ങള്‍
സിനിമാ പരസ്യം !
സമ്മേളനങ്ങള്‍
ഹോസ്പിറ്റലുകള്‍
സ്‌കൂളുകള്‍
ഇലക്ഷന്‍
തുടങ്ങി എല്ലാതരം ആഘോഷങ്ങള്‍ക്കും പരസ്യത്തിനും ഈ പേപ്പര്‍ സീഡ് പേന ഉപയോഗിക്കുന്നുണ്ട് .

ഒരാള്‍ പേന വാങ്ങുമ്പോള്‍ കൊടുക്കുന്നത്
ക്യാഷ് മാത്രമല്ല
കരുണയും കരുതലും കൂടിയാണ്

ഓള്‍ സെയില്‍ റേറ്റ്
—————–
സാദാ റീഫില്‍ മാഗസിന്‍ പേപ്പര്‍ = 5 രൂപ
സാദാ റീഫില്‍ ക്രാഫ്റ്റ് പേപ്പര്‍ = 6 രൂപ
പോയിന്റ് റീഫില്‍ മാഗസിന്‍ പേപ്പര്‍ = 7 രൂപ
പോയിന്റ് റീഫില്‍ ക്രാഫ്റ്റ് പേപ്പര്‍ = 8 രൂപ

Call / whats app
9747481129
9400387668
( വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വാട്‌സപ്പ് ചെയ്യണേ …റേഞ്ച് പ്രശ്‌നം ഉണ്ട് അതാട്ടോ )

ഷെയര്‍ പ്ലീസ്

അതെ പ്രകൃതി സൗഹാര്‍ദ്ദപരമാണ് ഈ പേപ്പര്‍ പേനകള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ഏക പ്ലാസ്റ്റിക് റീ ഫില്‍ മാത്രമാമണ്. ബാക്കി എല്ലാം പല നിറത്തില്‍ ഉള്ള ക്രാഫ്റ്റ് /മാഗസിന്‍ പേപ്പറുകള്‍ ആണ്. സാധാരണ പ്ലാസ്റ്റിക്ക് പേനയുടെ അഞ്ചില്‍ ഒന്നുപോലും പ്ലാസ്റ്റിക്ക് ഇതില്‍ ഇല്ല എന്നര്‍ത്ഥം. ഓരോ പേപ്പര്‍ പേനയിലും ഒരു വിത്ത് ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഉപയോഗശേഷം വലിച്ചെറിഞ്ഞാല്‍ ആ പേനയിലെ വിത്ത് മുളച്ച് ഒരു തൈ ആയി മാറുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button