UAELatest News

യുഎഇയിലെ സ്വകാര്യ മേഖലയില്‍ അധിക അവധി ദിനങ്ങള്‍; പ്രവാസികള്‍ സന്തോഷത്തില്‍

 

ദുബായ്: യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തുല്യ അവധി ദിനങ്ങള്‍ നല്‍കാന്‍ കാബിനറ്റ് തീരുമാനിച്ചു.

ഈ വര്‍ഷം മുതല്‍ 2020 വരെ പൊതുമേഖലയില്‍ അവധി അനുവദിച്ചതിന് തുല്യമായി തന്നെ യുഎഇ കാബിനറ്റ് സ്വകാര്യമേഖലയ്ക്ക് അവധി നല്‍കിയിട്ടുണ്ട് എന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി (വാം) ട്വിറ്ററില്‍ കുറിച്ചിരുന്നു. രണ്ട് മേഖലലും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്കും ദേശീയ സമ്പദ് വ്യവസ്ഥയ്ക്കും ഇത് ഗുണം ചെയ്യും.

“ഇത് ഒരു നവോത്ഥാന വാര്‍ത്തയാണ്. ഈ രാജ്യ മറ്റ് നാട്ടുകാരെ എത്രമാത്രം കരുതുകയും സ്വന്തം പൗരന്‍മാരുടെ അതേ അവകാശങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഈദ് അവധി ഗവണ്‍മെന്റിന് അഞ്ച് ദിവസവും സ്വകാര്യമേഖലയില്‍ ഇത് മൂന്നു ദിവസവും ആയിരുന്നു. ഫ്രഞ്ച്കാരിയും ഒരു സ്വകാര്യ സ്ഥാപനത്തിലെ മുതിര്‍ന്ന ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം മാനേജരുമായ സാറാ സലാത്‌നിയ പറഞ്ഞു. എന്നാല്‍, ഈ രാജ്യം ഒരു നല്ല തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും എല്ലാ വര്‍ഷങ്ങളിലും എല്ലാ കമ്പനികളിലും സന്തോഷവും ആനന്ദവും പ്രചരിപ്പിക്കുവാന്‍ കമ്പനിക്കും എല്ലാ ജനങ്ങള്‍ക്കും കഴിയട്ടെ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാക്കാരനായ ഫഹദ് സിദ്ദിഖി എന്ന സെയില്‍സ് മാനേജര്‍ ഈ അവധി ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാകുന്നതിന്റെ സന്തോഷത്തിലാണദ്ദേഹം. ‘ഈ രാജ്യം നമ്മളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. ഇത്തരം സന്തോഷകരമായ നിമിഷങ്ങള്‍ കൂടി ലഭിക്കുമ്പോള്‍ നാം ഈ രാജ്യത്തെ ഒരുപാട് സ്‌നേഹിക്കുന്നു. കൂടുതല്‍ അവധിദിനങ്ങള്‍ ലഭിക്കുന്നതിനാല്‍ നമ്മുടെ ആരോഗ്യകാര്യങ്ങള്‍ക്കായും കുടുംബത്തിനായും സമയം ചിലവഴിക്കാന്‍ സഹായിക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button