Latest NewsIndia

മോദിയെക്കുറിച്ച് ആര്‍ക്കുമറിയാത്ത ഒരു കാര്യം വെളിപ്പെടുത്തി അമിത് ഷാ

സാഗര്‍: കഴിഞ്ഞ 25 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അവധിക്കാലം പോലും ആഘോഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മധ്യപ്രദേശിലെ ബമോരയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അവധിക്കാലം പോലും ആഘോഷിച്ചിട്ടില്ല. എന്നാല്‍ രാഹുല്‍ അവധിക്കാലം ആഘോഷിച്ചു നടക്കുകയാണ്. 24 മണിക്കൂറില്‍ 18 മണിക്കൂറും രാജ്യത്തിനുവേണ്ടി പണിയെടുക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും അമിത്ഷാ വ്യക്തമാക്കി. ഇന്ത്യക്കുവേണ്ടി വീറോടെ പൊരുതിയ രക്ഷസാക്ഷികളെ അപമാനിക്കുകയാണ് രാഹുലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാനിൽ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവ് ചോദിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button