NattuvarthaLatest News

ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ വെട്ടിവീഴ്ത്തി : യുവാക്കള്‍ അതീവ ഗുരുതരാവസ്ഥയില്‍

അടൂര്‍ : അടൂരില്‍ ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ വെട്ടിവീഴ്ത്തി . മാരകമായി വെട്ടേറ്റ യുവാക്കളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമ്പകര കട്ടിയാംകുളം ശ്രീവിലാസം സാനു ബാബു (37), കട്ടിയാംകുളം രാജീവ്(45) എന്നിവര്‍ക്കാണ് വെട്ടേറ്റത്. അടൂര്‍ കുറുമ്പകരയിലാണ് സംഭവം. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കുറുമ്പകര കട്ടിയാംകുളം ശ്രീവിലാസം സാനു ബാബു (37), കട്ടിയാംകുളം രാജീവ്(45) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഏനാത്ത് എസ്‌ഐ എസ്. സന്തോഷിന്റെ നേതൃത്വത്തില്‍ പത്തനാപുരത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 8ന് കുറുമ്പകര പട്ടാറ മുക്കിലായിരുന്നു സംഭവം.

ബൈക്കില്‍ വരികയായിരുന്ന സാനുവിനെയും രാജീവിനെയും ഇയാള്‍ അടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. മാരകമായി തലയ്ക്കു മുറിവേറ്റ സാനു സാബു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും പല കേസിലും ഉള്‍പ്പെട്ടിട്ടുള്ള പ്രതി അടുത്ത സമയത്താണ് ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button