Latest NewsLife StyleSex & Relationships

നിങ്ങളെപ്പോലെ അനവധി സ്ത്രീകൾ ഉണ്ടെന്ന് പറഞ്ഞല്ലോ, ഉണ്ടാകാം അവരാണ് ഭർത്താവിന്റെ കുറ്റം പറഞ്ഞ് കണ്ടവൻമാരെ കിടക്കയിലോട്ട് ക്ഷണിക്കുന്നത്- ആശാ സൂസനെതിരെ ആഞ്ഞടിച്ച് നടി ജിപ്സ ബീഗം

സ്ത്രീകൾ അവരുടെ ലൈംഗിക അറിവുകളും അനുഭവങ്ങളും പങ്കുവെയ്‌ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തോടെ ആശാ സൂസന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് മറുപടിയുമായി നടി ജിപ്സ ബീഗം രംഗത്ത്. കൂടെയുള്ളവനു വേണ്ടി വേദനയും വെറുപ്പും കടിച്ചമർത്തി ശരീരം കുലുങ്ങിത്തീർത്ത് കടമ നിർവ്വഹിച്ച പെണ്ണുങ്ങളല്ല ഇന്ന്.മറിച്ച് പുരുഷനേക്കാളേറെ സെക്സ് ആസ്വദിക്കുന്ന സ്ത്രീകളാണ് ഇന്നുള്ളതെന്ന് ജിപ്സ പറഞ്ഞു.

ജോലി ചെയ്ത് തളർന്ന് വന്നാലും തന്റെ പങ്കാളിയുടെ [ ഭാര്യയുടെ ] ഏതാവശ്യവും ഒരു മടിയും കൂടാതെ നിർവ്വഹിച്ച് കൊടുക്കുന്ന ഭർത്താക്കൻമാണ് ഇന്നത്തെ തലമുറയിൽ ഭൂരിഭാഗവും. ഡേറ്റിംഗ് ആപ്പിലും, ഞരമ്പൻ ഗ്രൂപ്പിലും തുണ്ട് ഗ്രൂപ്പിലും വരുന്ന ഇക്കിളിപ്പെടുത്തുന്ന തുണ്ടു കഥകളിൽക്കൂടിയല്ല അറിവ് സമ്പാദിക്കേണ്ടത്. നിങ്ങളെപ്പോലെ അനവധി സ്ത്രീകൾ ഉണ്ടെന്ന് പറഞ്ഞല്ലോ, ഉണ്ടാകാം അവരാണ് ഭർത്താവിന്റെ കുറ്റം പറഞ്ഞ് കണ്ടവൻമാരെ കിടക്കയിലോട്ട് ക്ഷണിക്കുന്നത്, അക്കൂട്ടത്തിൽ നിങ്ങൾ പുച്ഛിച്ച കുലീന മഹിളകളെ കൂട്ടണ്ടെന്നും ജിപ്സ ആഞ്ഞടിച്ചു.

ജിപ്സയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇത് ആശാ സൂസൻ ചേച്ചിക്കുള്ള മറുപടിയാണ് ) ജിപ്സാ ബീഗം സദഫ്എഴുതുന്നു..

മതം സ്ത്രീകളുടെ ശവക്കല്ലറയാണെന്ന് നിങ്ങൾക്ക് തോന്നാം…

പക്ഷേ മതം ജനങ്ങളെ നന്മയോടും മൂല്യത്തോടും സ്നേഹത്തോടെയും സഹാനുഭൂതിയോടെയും ജീവിക്കാനാണ് പഠിപ്പിക്കുന്നത്.. മതമല്ല മതത്തിനോടുള്ള അന്ധമായ മതഭ്രാന്താണ് പ്രശ്‌നം.. അത് മനസിലാക്കണമെങ്കിൽ ഏതെങ്കിലും ഒരു മതത്തിനെപ്പറ്റിയെങ്കിലും കുറച്ചെങ്കിലും ജ്ഞാനം വേണം..ഡേറ്റിംഗ് ഗ്രൂപ്പുകളിൽ കിടന്ന് അസ്വാദനം കണ്ടെത്തുന്ന നിങ്ങൾക്ക് എന്ത് മതം, എന്ത് ദൈവം

ചേച്ചി ഏത് കാലഘട്ടത്തിലാ ജീവിക്കുന്നത്? കൂടെയുള്ളവനു വേണ്ടി വേദനയും വെറുപ്പും കടിച്ചമർത്തി ശരീരം കുലുങ്ങിത്തീർത്ത് കടമ നിർവ്വഹിച്ച പെണ്ണുങ്ങളല്ല ഇന്ന്.മറിച്ച് പുരുഷനേക്കാളേറെ സെക്സ് ആസ്വദിക്കുന്ന സ്ത്രീകളാണ് ഇന്നുള്ളത്..

ജോലി ചെയ്ത് തളർന്ന് വന്നാലും തന്റെ പങ്കാളിയുടെ [ ഭാര്യയുടെ ] ഏതാവശ്യവും ഒരു മടിയും കൂടാതെ നിർവ്വഹിച്ച് കൊടുക്കുന്ന ഭർത്താക്കൻമാണ് ഇന്നത്തെ തലമുറയിൽ ഭൂരിഭാഗവും, കൂലിപ്പണിക്കാർ തൊട്ട്, സർക്കാർ ഉദ്യോഗസ്ഥരും,ബിസിനസുകാരും വരെ………

നിങ്ങൾ പറഞ്ഞ ഒരു കാര്യം സത്യമാ.. വീട്ട് സാധനത്തിന്റെ ലിസ്റ്റ് ഇടാൻ വേണ്ടിയാത്രെ സ്ത്രീകൾ പേനയും പേപ്പറും എടുക്കാറ്, അതെ ബാക്കി സമയം എഫ്.ബി യിലും, വാട്സ്ആപ്പിലും ആണല്ലൊ.

യാതൊരു അക്കാദമിക് അറിവും നിങ്ങൾക്ക് ഇല്ലാന്ന് നിങ്ങൾ തന്നെ സമ്മതിച്ചു.അതിന്റെ പ്രശ്നമാണ് ഇതൊക്കെ, ഡേറ്റിംഗ് ആപ്പിലും, ഞരമ്പൻ ഗ്രൂപ്പിലും തുണ്ട് ഗ്രൂപ്പിലും വരുന്ന ഇക്കിളിപ്പെടുത്തുന്ന തുണ്ടു കഥകളിൽക്കൂടിയല്ല അറിവ് സമ്പാദിക്കേണ്ടത്. നിങ്ങളെപ്പോലെ അനവധി സ്ത്രീകൾ ഉണ്ടെന്ന് പറഞ്ഞല്ലോ, ഉണ്ടാകാം അവരാണ് ഭർത്താവിന്റെ കുറ്റം പറഞ്ഞ് കണ്ടവൻമാരെ കിടക്കയിലോട്ട് ക്ഷണിക്കുന്നത്, അക്കൂട്ടത്തിൽ നിങ്ങൾ പുച്ഛിച്ച കുലീന മഹിളകളെ കൂട്ടണ്ട..

തന്റെ ഇഷ്ടങ്ങൾ തിരിച്ചറിയാനും അത് ഡിമാന്റ് ചെയ്യാനും അവൾക്ക് അവകാശമുണ്ടെന്ന ബോധ്യം വന്നു തുടങ്ങിയപ്പോഴാണ് ഷോട്ടിനും നൈറ്റിനും റേറ്റ് പറഞ്ഞും ,ഭർത്താവിൽ നിന്നും കിട്ടാത്ത സാറ്റിസ്ഫാക്ഷന്‍ തേടി കണ്ട ബംഗാളികളുടെ കൂടെയും സ്വന്തം മകന്റെ സഹപാഠിയുടെ കൂടെയും ഒളിച്ചോടുന്നതും, 9, 10 വയസ്സ് പോലും പ്രായമാകാത്ത കുഞ്ഞുങ്ങളെ രതി വൈകൃതങ്ങൾക്ക് ഇരയാക്കുന്നതും…

ആഴത്തിൽ ഒന്നു റങ്ങാതെ നേരം വെളുപ്പിക്കുന്ന സ്ത്രീകളുടെ കാര്യം പറഞ്ഞല്ലോ

18 വയസിൽ അമ്മയായ [ സ്കൂളില്ലെങ്കിൽ ഉച്ചക്ക് 12 മണി വരെ ഉറങ്ങുമായിരുന്ന] ഞാനുൾപ്പെടെ പല സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നമാണ്….. അതിനെ ” മാതൃ വാൽസല്യം ” എന്നാണ് പറയുന്നത്… പകൽ മുഴുവൻ ജോലിത്തിരക്കുള്ള ഭർത്താക്കൻമാർ, അല്ലെങ്കിൽ ഭർത്താക്കൻമാർ ഗൾഫിൽ ഉള്ളവർക്ക് ,വീട്ടിൽ മറ്റാരും സഹായത്തിനില്ലാത്തവരൊക്കെ അനുഭവിക്കുന്നത് തന്നെയാണ് ഈ ഉറക്കമൊഴിച്ചിൽ, അത് ഒരു അമ്മക്കും ഭാരമാവാറില്ല.. അങ്ങനെ തോന്നുന്നവർ പൈസ കൊടുത്ത് ആളിനെ വെയക്കണം. അല്ലെങ്കിൽ ഒരു 10 വയസോളം പ്രായമായതിനെ ദത്തെടുക്കണം, അല്ലെങ്കിൽ കുട്ടികൾ വേണ്ടാന്ന് വെയ്ക്കണം… ഇക്കാലത്തെ ഫേക്ക് ഫെമിനിച്ചി കൾ എല്ലാo കൂടി ഇനി ആണുങ്ങൾ പ്രസവിക്കണം എന്നും കൂടിയെ പറഞ്ഞ് സമരം ചെയ്യാനുള്ളൂ…. നമ്മുടെയൊക്കെ അമ്മമാരും അമ്മുമ്മമാരും ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നേൽ ഇങ്ങനെ ഇരുന്ന് ഗീർവാണം വിടാൻ നമ്മളൊന്നും ഉണ്ടാകില്ലായിരുന്നു…

ആർജ്ജവവും നട്ടെല്ലും കമ്പിക്കഥ മാത്രം പറഞ്ഞ് വൈറലാവാൻ ശ്രമിക്കുമ്പോഴാണ് നാട്ടുകാർ ” വെടി ” എന്ന ഓമപ്പേരിൽ വിളിക്കുന്നത്… സമൂഹത്തിൽ അനീതി നടക്കുമ്പോഴോ, പിഞ്ചു കുഞ്ഞുങ്ങൾ പിച്ചിച്ചീന്തുമ്പോഴോ, ഒരു നന്മയുള്ള കാര്യത്തിനോ, പൊതു സമൂഹത്തിന് ഒരാൾക്കെങ്കിലും ഒരു ഉപകാരമുള്ള കാര്യത്തിനോ, ഒന്ന് ശബ്ദം ഉയർത്തിയിരുന്നെങ്കിൽ എന്ത് നന്നേയേനെ

പിന്നെ പുരുഷാധിപത്യം

ഇന്നത്തെ തലമുറയിൽ ഏത് മേഖലയിലാണ് സ്ത്രീകൾ ഇല്ലാത്തത്, വിദ്യാഭ്യാസവും, കഴിവും ബുദ്ധിയും, ശക്തിയും ഉള്ള സ്ത്രീകൾ എവിടെയാണ് മാറ്റി നിർത്തപ്പെട്ടിട്ടുള്ളത്.. ഒരു പക്ഷേ പുരുഷനേക്കാളേറെ സ്ത്രീകൾക്ക് പല സ്ഥലങ്ങളും പരിഗണ ലഭിക്കുന്നുണ്ട്…. കഴിവുള്ളവർ അർഹിക്കുന്ന സ്ഥാനത്തെത്തിയിരിക്കും.. അത് ആര് ആധിപത്യം കാണിച്ചാലും ഇല്ലെങ്കിലും,

ഇതൊരു മാതിരി പഠിക്കാനും കഴിവില്ല ലോകവിവരവുമില്ല ഒരു പിണ്ണാക്കുമില്ലാതെ ചൊറിയും കുത്തി തിന്ന് മുടിച്ച് വീട്ടിൽ കുത്തിയിരുന്നിട്ട് പുരുഷാധിപത്യ മത്രെ.. യുദ്ധം ചെയ്തല്ല ഒന്നും നേടിയെടുക്കേണ്ടത്.. സ്വന്തം കഴിവ് തെളിയിച്ച് കൊണ്ടാണ്….

എന്തിനും ഏതിനും [അതും അവരുടെ ഔദാര്യവും സഹായവും സ്നേഹവും പറ്റിക്കൊണ്ട് ] പുരുഷൻമാരുടെ നെഞ്ചത്ത് കേറുക,, എന്നുള്ളത് ഇന്ന് ഒരു ഫാഷന്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്………

[നിങ്ങളുടെ ചെറിയ ഒരു അനുഭവം വെച്ച് സന്തോഷത്തോടെ ജീവിക്കുന്ന പെണ്ണുങ്ങളേയും കൂടി കുത്തിത്തിരുപ്പുണ്ടാക്കാൻ പ്രേരിപ്പിക്കല്ലെ.. അതുപോലെ താങ്കളുടെ ഭർത്താവിൽ നിന്നും പലതും നിഷേധിക്കപ്പെട്ടത് കൊണ്ട് എല്ലാ ആണുങ്ങളും അങ്ങനെയാണെന്ന് പറഞ്ഞ് ഒരു പോലെ അടച്ചാക്ഷേപിക്കരുത് ]

ആശ സൂസന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

https://www.facebook.com/photo.php?fbid=2199337120384045&set=a.1415053698812395&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button