Latest NewsKuwaitGulf

സൗജന്യ മരുന്നുകള്‍ വിദേശത്തേക്ക് കടത്തുന്നു; ആരോപണവുമായി കുവൈത്ത് പാര്‍ലമെന്റ് അംഗം

ആരോഗ്യമന്ത്രാലയത്തില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന മരുന്നുകള്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്കു കടത്തുന്നതായി കുവൈത്ത് പാര്‍ലമെന്റംഗം. ആരോഗ്യ ഇന്‍ഷുറന്‍സ് ബില്ലിന്മേല്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് ആരോപണം. ഇന്‍ഷുറന്‍സ് നടപ്പാക്കാനുള്ള തീരുമാനം സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.കഴിഞ്ഞ വര്‍ഷം കുവൈത്തിലെത്തിയ സന്ദര്‍ശകരുടെ കണക്ക് നിരത്തിക്കൊണ്ടാണ് സഫാ അല്‍ഹാഷിം പ്രസംഗിച്ചത്. 621000 വിദേശികള്‍ സന്ദര്‍ശന വിസയില്‍ എത്തിയതായും പലരും സൗജന്യചികിത്സ ഉപയോഗപ്പെടുത്തി തിരിച്ചു പോയതായും എം.പി പറഞ്ഞു.സന്ദര്‍ശനകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ബില്ലിന്മേലുള്ള ചര്‍ച്ചയിലാണ് യൂസഫ് അല്‍ ഫാദല എം.പി വിദേശികള്‍ക്കെതിരെ മരുന്ന് കടത്ത് ആരോപണം ഉയര്‍ത്തിയത്.

സര്‍ക്കാകര്‍ ആശുപത്രികളില്‍ നിന്നും ഡിസ്‌പെന്‍സറികളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന മരുന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്ക് കടത്തുകയാണെന്നും നാട്ടിലുള്ളവര്‍ക്ക് സമ്മാനമായി നല്‍കുകയാണെന്നും ബില്ലിനെ അനുകൂലിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ എം. പറഞ്ഞു.സഫാ അല്‍ ഹാഷിം എംപിയും വിദേശികള്‍ക്കെതിരെ രൂക്ഷവിമര്‍ശമാണ് ചര്‍ച്ചയില്‍ ഉന്നയിച്ചത്. ഇന്‍ഷുറന്‍സ് നിയമത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവ് നല്‍കാന്‍ അനുവദിക്കില്ലെന്നും സഫാ അല്‍ഹാശിം വ്യക്തമാക്കി. ചികിത്സാ സൗജന്യം മുന്നില്‍ കണ്ടു സന്ദര്‍ശന വിസ വിദേശികള്‍ ദുരുപയോഗം ചെയ്തുവരുന്നതായി ആദില്‍ അല്‍ ദാംഹി പറഞ്ഞു ഇന്‍ഷുറന്‍സ് നിയമം നടപ്പാക്കുന്നത് വഴി രാജ്യത്തിന് പുതിയൊരു വരുമാന മാര്‍ഗം തുറന്നു കിട്ടിയതായി ഖലീല്‍ അല്‍ സാലിഹ് എം.പി അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button