Latest NewsInternational

ആപ്പിള്‍ കമ്പനിയിലെ തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ചു

ന്യൂയോര്‍ക്ക് : ആപ്പിള്‍ ഐഫോണിന്റെ വില്‍പ്പന കുത്തനെ കുറഞ്ഞത് ജീവനക്കാര്‍ക്ക് തിരിച്ചടിയായി. ഇതോടെ കമ്പനിയിലെ തൊഴിലാളികളുടെ ശമ്പളം വെട്ടികുറച്ചു. ആപ്പിളിനായി ഫോണുകള്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ കമ്പനിയാണ് ഫോക്സ്‌കോണ്‍. തങ്ങളുടെ ജോലിക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം പ്രതിമാസം നല്‍കിയിരുന്നത് 4000 യുവാനായിരുന്നു (ഏകദേശം 42,000 രൂപ).

എന്നാല്‍, ഇപ്പോള്‍ കമ്പനി അവര്‍ക്കു നല്‍കുന്നത് 3000യുവാനായി (ഏകദേശം 3200 രൂപ) കുറച്ചു. നിര്‍മിക്കുന്ന ഫോണുകളുടെ എണ്ണത്തില്‍ വന്ന കുറവാണ് ഇതിനു കാരണമെന്ന് കമ്പനി വിശദീകിരിച്ചു. ശമ്പളം മാത്രമല്ല മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു.

ഐഫോണ്‍ നിര്‍മാണ കാലം ഏകദേശം നാല്-അഞ്ചു മാസം വരെയായിരുന്നു. ഇപ്പോള്‍ അത് വെറും 20 ദിവസമായി വെട്ടിക്കുറച്ചതായും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button