Latest NewsNewsInternational

അമേരിക്കന്‍ കമ്പനികള്‍ ചൈന വിട്ട് ഇന്ത്യന്‍ മണ്ണിലേയ്ക്ക് ചൈനയിലെ നിര്‍മാണ പ്ലാന്റുകള്‍ ഉപേക്ഷിച്ച് ആപ്പിള്‍ ഇന്ത്യയിലേയ്ക്ക് വരുന്നു : ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിയ്ക്കുന്നു

കാലിഫോര്‍ണിയ : അമേരിക്കന്‍ കമ്പനികള്‍ ചൈന വിട്ട് ഇന്ത്യന്‍ മണ്ണിലേയ്ക്ക് ചൈനയിലെ നിര്‍മാണ പ്ലാന്റുകള്‍ ഉപേക്ഷിച്ച് ആപ്പിള്‍ ഇന്ത്യയിലേയ്ക്ക് വരുന്നു.
തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂരില്‍ ഫാക്ടറി വികസിപ്പിക്കാന്‍ 100 കോടി ഡോളര്‍ (ഏകദേശം 7500 കോടി രൂപ) വരെ നിക്ഷേപിക്കാനാണ് ഫോക്സ്‌കോണ്‍ പദ്ധതിയിടുന്നത്. ആപ്പിളിന് ഐഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍.

Read Also : ഇന്ത്യ-ചൈന സംഘര്‍ഷം : ചൈനയെ എതിര്‍ത്തും ഇന്ത്യയെ അനുകൂലിച്ചും ജപ്പാന്‍ : ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ അനുകൂലിച്ചതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്രബന്ധം

ബെയ്ജിങും വാഷിങ്ടണും തമ്മിലുള്ള വാണിജ്യ യുദ്ധവും കൊറോണ വൈറസ് പ്രതിസന്ധിയും ഐഫോണ്‍ നിര്‍മാണത്തെ തടസ്സപ്പെടുത്തുന്നതിനിടയിലാണ് ഫോക്‌സ്‌കോണിന്റെ പുതിയ നീക്കം. ചൈനയിലെ ഐഫോണ്‍ നിര്‍മാണ പ്ലാന്റുകള്‍ പൂട്ടണമെന്ന് നേരത്തെ തന്നെ യുഎസ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനാല്‍ പതുക്കെ ചൈനയിലെ നിര്‍മാണം ഉപേക്ഷിക്കാനാണ് ആപ്പിളിന്റെ നീക്കമെന്നാണ് അറിയുന്നത്.

ഐഫോണ്‍ ഉല്‍പാദനത്തിന്റെ ഒരു ഭാഗം ചൈനയില്‍ നിന്ന് മാറ്റാന്‍ ആപ്പിളില്‍ നിന്ന് ശക്തമായ സമ്മര്‍ദമുണ്ടെന്ന് ഇക്കാര്യത്തില്‍ നേരിട്ട് അറിവുള്ള ഒരു സ്രോതസ് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നാണ് ഫോക്‌സ്‌കോണ്‍ വക്താവ് പറഞ്ഞത്.

ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ശ്രീപെരുമ്പുദൂര്‍ പ്ലാന്റില്‍ ഫോക്സ്‌കോണ്‍ ആസൂത്രണം ചെയ്ത നിക്ഷേപം മൂന്ന് വര്‍ഷത്തിനുള്ളില്‍ നടക്കുമെന്നാണ് അറിയുന്നത്. ഇവിടത്തെ പ്ലാന്റില്‍ നിന്ന് ഐഫോണ്‍ എക്‌സ്ആര്‍ നിര്‍മിക്കാനാണ് പദ്ധതി. ആപ്പിളിന്റെ മറ്റ് ചില ഐഫോണ്‍ മോഡലുകളും ഇന്ത്യയിലെ പ്ലാന്റില്‍ നിന്ന് നിര്‍മിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പദ്ധതികളെല്ലാം സ്വകാര്യമാണെന്നും വിശദാംശങ്ങള്‍ ഇനിയും തീരുമാനിച്ചിട്ടില്ലെന്നും ഫോക്‌സ്‌കോണ്‍ വക്താവ് അറിയിച്ചു. ഫോക്സ്‌കോണ്‍ പ്ലാന്റില്‍ 6,000 ത്തോളം പേര്‍ക്ക് ജോലി ലഭിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഒരു പ്രത്യേക പ്ലാന്റും പ്രവര്‍ത്തിക്കുന്നു. ഇവിടെ ചൈനയുടെ ഷഓമി കമ്പനിയുമായി ചേര്‍ന്നാണ് സ്മാര്‍ട് ഫോണുകള്‍ നിര്‍മിക്കുന്നത്.

ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍ ലിയു യംഗ്-വേ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ വിപണിയായ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയുടെ ഒരു ശതമാനം ആപ്പിളിനുണ്ട്. രാജ്യത്ത് കൂടുതല്‍ ഫോണുകള്‍ നിര്‍മിക്കുന്നത് ഇറക്കുമതി നികുതി ലാഭിക്കാന്‍ ആപ്പിളിനെ സഹായിക്കും.

ഫോക്സ്‌കോണ്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇലക്ട്രോണിക്സ് നിര്‍മാണം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസം 665 കോടി ഡോളറിന്റെ പദ്ധതികളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. അഞ്ച് ആഗോള സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ആഭ്യന്തര ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആപ്പിള്‍ പ്രാദേശിക സാന്നിധ്യം വിപുലമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍നിര ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് ഉത്തേജനം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button