KeralaLatest News

കാമുകിയെ യാത്രയാക്കാന്‍ പര്‍ദ്ദയണിഞ്ഞ് എത്തി; യുവാവിനെ സി.ഐ.എസ്.എഫ് കൈയോടെ പൊക്കി

കൊച്ചി: കാമുകിയെ യാത്രയാക്കാന്‍ പര്‍ദ്ദയണിഞ്ഞ് എത്തിയ യുവാവിനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തൃശൂര്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. 23കാരിയായ കാമുകി എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയതിനെ തുടര്‍ന്ന് യാത്രയാക്കാന്‍ രഹസ്യമായി എത്തിയതായിരുന്നു യുവാവ്. ഇതിനിടെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് യുവാവ് പര്‍ദ്ദയണിഞ്ഞു. ഇതു ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍മാര്‍ ഈ വിവരം സി.ഐ.എസ്.എഫിന് കൈമാറി. തുടര്‍ന്ന് കാറില്‍ നിന്നും പര്‍ദ്ദയണിഞ്ഞ് പുറത്തിറങ്ങിയതോടെ സി.ഐ.എസ്.എഫ് എത്തി പിടികൂടുകയായിരുന്നു. വിമാനത്താവളത്തില്‍ പെണ്‍കുട്ടിക്കൊപ്പം രക്ഷിതാക്കളും ഉണ്ടായിരുന്നു. ഇവര്‍ കാണാതിരിക്കാനാണ് പര്‍ദ്ദയണിഞ്ഞതെന്ന് യുവാവ് മൊഴി നല്‍കി. ഇയാളെ ചോദ്യം ചെയ്ത ശേഷം പെണ്‍കുട്ടിയുടെ രക്ഷിതാക്കളോട് വിവരം തിരക്കി.
ഇതോടെ യുവാവ് പറഞ്ഞത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ട സുരക്ഷാസംഘത്തിന് ഇാളെ വെറുതെ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button