Football

വാറിനെ അസഭ്യം പറഞ്ഞ് നെയ്മര്‍

തോല്‍വിയില്‍ രോഷം കൊണ്ട നെയ്മര്‍ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റത്തെ അസഭ്യം പറഞ്ഞു. ഇന്നലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പി എസ് ജിക്ക് ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ രോഷം കൊള്ളുകയായിരുന്നു നെയ്മര്‍. മത്സരത്തില്‍ ഇഞ്ച്വറി ടൈമില്‍ കിട്ടിയ പെനാൽറ്റിയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ക്വാര്‍ട്ടറില്‍ എത്തിച്ചത്. ഇതാണ് നെയ്മറിനെ പ്രകോപിതനാക്കിയത്.

എന്നാൽ പെനാൽറ്റിയല്ലെന്ന് നെയ്‌മർ വാദിച്ചു. കിമ്ബെമ്ബെ പുറം തിരിഞ്ഞാണ് നില്‍ക്കുന്നത് എന്നും ഒരിക്കലും അത് മനപൂര്‍വ്വമുള്ള ഹാന്‍ഡ് അല്ല എന്നും നെയ്മര്‍ പറഞ്ഞു. സംഭവങ്ങള്‍ സ്ലോ മോഷനില്‍ കാണുന്ന ഫുട്ബോളിനെ കുറിച്ച്‌ ഒരു വിവരവുമില്ലാത്തവര്‍ ആണ് വാറില്‍ ഉള്ളത് എന്നും നെയ്മര്‍ പറഞ്ഞു. അതിനു ശേഷം അസഭ്യ വാക്കുകളും നെയ്മര്‍ ഉപയോഗിച്ചു.

ഇന്‍സ്റ്റാഗ്രാമില്‍ ആയിരുന്നു നെയ്‌മർ പ്രതികരണം അറിയിച്ചത്.
ഇന്നലെ പരിക്ക് കാരണം കളിക്കാന്‍ കഴിയാതിരുന്ന നെയ്മര്‍ പക്ഷെ കളി കാണാന്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. നെയ്മറിന്റെ ഈ വിമര്‍ശനത്തില്‍ യുവേഫയുടെ നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button