Latest NewsFootballNewsSports

ക്ലബ് മേൽവിലാസമില്ലാതെ റൊണാള്‍ഡോ: റാഞ്ചനൊരുങ്ങി മുൻനിര ക്ലബുകൾ?

ദോഹ: വിവാദങ്ങൾക്കൊടുവിൽ ഓള്‍ഡ് ട്രഫോർഡിനോട് വിടപറഞ്ഞ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവിലെ കരാർ റദ്ദാക്കുന്നതിൽ താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ധാരണയിലെത്തി. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, ലോകകപ്പ് കഴിയുമ്പോള്‍ റൊണാൾഡോ ഏത് ക്ലബിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.

യുണൈറ്റഡിനോട് വിടപറഞ്ഞ താരത്തിന് ക്ലബ് മേൽവിലാസമില്ലാതെയാവും ഖത്തർ ലോകകപ്പിൽ പന്തുതട്ടുക. നാൽപത് വയസുവരെ ഫുട്ബോളിൽ തുടരുമെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ സൂപ്പർ താരം വിരമിക്കില്ലെന്നുറപ്പാണ്. ആഴ്ചയിൽ നാലേമുക്കാൽ കോടിയിലേറെ രൂപ പ്രതിഫലം പറ്റുന്ന റൊണാൾഡോയെ സ്വന്തമാക്കുക മിക്ക ക്ലബുകൾക്കും അത്ര എളുപ്പമുള്ള കാര്യമല്ല.

നിലവിൽ സൗദി അറേബ്യൻ ക്ലബിന്‍റെ ഓഫർ മാത്രമാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. എന്നാൽ, താരം ആ ഓഫർ നേരത്തേ നിരസിച്ചിരുന്നു. പ്രീമിയർ ലീഗ് ക്ലബ് ചെൽസിയാണ് റൊണാൾഡോയുടെ പ്രതീക്ഷ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോയെ ടീമിലെത്തിക്കാൻ ചെൽസി ഉടമ ടോഡ് ബോ‍ഹ്‍ലിക്ക് താൽപര്യമുണ്ടായിരുന്നു. അന്നത്തെ കോച്ച് തോമസ് ടുഷേലിന്റെ എതിർപ്പ് ആ തീരുമാനത്തെ കുഴിച്ചുമൂടി.

Read Also:- നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട : പിടിച്ചെടുത്തത് ആ​റു കി​ലോ സ്വ​ര്‍​ണം

ലയണൽ മെസി, കിലിയൻ എംബാപ്പേ, നെയ്മർ എന്നിവരുള്ള പി എസ് ജി റൊണാൾഡോയെ പരിഗണിക്കാനിടയില്ല. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഡേവിഡ് ബെക്കാമിന്റെ ഇന്‍റര്‍ മയാമി, പോർച്ചുഗീസ് ക്ലബ് സ്പോട്ടിംഗ് ലിസ്ബൺ എന്നിവയാണ് മറ്റ് സാധ്യതകൾ. നേരത്തേ ഇറ്റാലിയൻ ക്ലബ് നാപ്പോളി റൊണാൾഡോയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പ്രതിഫലം കുറയ്ക്കാൻ റൊണാൾഡോ തയ്യാറാവാതിരുന്നതോടെ ഇറ്റാലിയൻ ക്ലബ് പിന്മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button