Latest NewsIndiaSpecials

”ഏറ്റെടുത്ത ദൗത്യങ്ങളൊന്നും പരാജയപ്പെട്ട ചരിത്രമില്ല,” ഒരു ചുവടിനപ്പുറം മൃത്യു ഉണ്ടെന്നറിഞ്ഞും ശത്രുക്കൾക്കെതിരെ ധീരമായി പൊരുതി തോൽപ്പിക്കുന്ന ഇന്ത്യൻ ആർമിയിലെ ഈ കരുത്തന്മാരെ അറിയാം

ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും അതിലേറെ കഠിനവുമാണ് ഇവരുടെ പരിശീലനം.അതി കഠിനമായ പരിശീലനത്തിന്റെ 90 ദിവസം നീണ്ടു നിൽക്കുന്ന പ്രോബേഷൻ പീരിയഡ് .

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്തു സ്പെഷൽ ഫോഴ്സസ് ഏതെന്നു ചോദിച്ചാൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത പേരാണ് ‘ഇന്ത്യൻ പാരാ’. വായുവിലും കരയിലും വെള്ളത്തിലും ഒരുപോലെ ആക്രമണം നടത്താൻ കഴിവുള്ളവർ. ഇന്ത്യൻ സ്പെഷൽ ഫോഴ്സസ് ആയ പാരാ കമാൻഡോസ് ഏറ്റെടുത്ത ദൗത്യങ്ങളൊന്നും പരാജയപ്പെട്ട ചരിത്രമില്ല. വർഷത്തിൽ രണ്ടു തവണയാണ് പാരാ ഫോഴ്സിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും അതിലേറെ കഠിനവുമാണ് ഇവരുടെ പരിശീലനം.അതി കഠിനമായ പരിശീലനത്തിന്റെ 90 ദിവസം നീണ്ടു നിൽക്കുന്ന പ്രോബേഷൻ പീരിയഡ് .

മനസ്സും ശരീരവും ഒരു പോലെ തളർത്തുന്ന മുറകൾ . വിശ്രമമില്ലാതെ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പരിശീലന വിഷയങ്ങൾ. കമാന്‍ഡോ പരിശീലനത്തിനു ചേരുന്നവരില്‍ 90 ശതമാനം പേരും പുറത്താകും. യോഗ്യത നേടുന്നത് വെറും പത്തു ശതമാനം ആയിരിക്കും. പ്രധാനമായും ആർമിയിൽ നിന്നുള്ള ജവാന്മാരാണ് സ്പെഷൽ ഫോഴ്സസിലേക്കു വരുന്നത്. നീണ്ട മൂന്നര വർഷമാണ് ഇവരുടെ പരിശീലനം. ഒരു പാരാ കമാൻഡോയുടെ പരിശീലന ദിവസം തുടങ്ങുന്നത് 20 കിലോമീറ്റർ ഓട്ടത്തോടെയാണ്.അതുകഴിഞ്ഞു നുഴഞ്ഞുകയറ്റം, കടന്നാക്രമണം, അത്യാധുനിക തോക്കുകൾ ഉപയോഗിക്കാനുള്ള പരിശീലനം, ഇന്റലിജൻസ് ഏജൻസികളുടെ പരിശീല ക്ലാസുകൾ എല്ലാം ഇവർക്കു നൽകുന്നു.

ഭീകരരെ നേരിടാൻ പാരാ ഫോഴ്സസ് പരിശീലനം തീപിടിക്കാത്ത /നനയാത്ത യൂണിഫോം ആണ് ഇവർക്ക് നൽകുന്നത്. രാജ്യത്തിനായി മരിക്കാൻ പോലും തങ്ങൾ തയ്യാറാണെന്ന ഉറപ്പോടെ വരുന്ന ഇവർക്ക് പാര കമാൻഡോകൾക്ക് (സ്പെഷർ ഫോർസസ്). നൽകുന്ന മുദ്രയാണ്, (ബാഡ്ജ്) ‘ബലിദാൻ’. ഇവരുടെ പ്രധാന ആയുധമാണ് ഇസ്രായേൽ നിർമ്മിതമായ ടെയ്‌വർ–21. വെള്ളത്തിലിട്ടാലും പ്രശ്നമില്ലാത്ത ഇതിന് 4 കിലോയിൽ താഴെയാണ് ഭാരം.കായിക ശേഷിയേക്കാൾ മാനസികമായി ഏത് ആക്രമണത്തെയും , കഷ്ടപ്പാടിനേയും നേരിടാനുള്ള കഴിവാണ് പരിശോധിക്കപ്പെടുക . ബലിദാൻ മുദ്രയും മറൂൺ ബെററ്റുമാണ് പാരാ എസ് എഫിന്റെ സവിശേഷതകൾ.

ഓരോ കമാൻഡോയുടേയും അഭിമാന മുദ്രകൾ . ഇത് സാധ്യമാക്കാൻ അവൻ പിന്നിടുന്നത് അതി കഠിനമായ പരിശീലനമുറകളാണ്. ഏതു നരകത്തിൽ പോയാലും തന്റെ ദൌത്യം പൂർത്തീകരിച്ചു തിരിച്ചു വരാനുള്ള കഴിവ്. പരിശീലനം നടത്തുന്നത് ആയുധങ്ങൾ ഉപയോഗിച്ച് തന്നെയാണ്. ചെറിയ പിഴവ് പോലും ജീവൻ നഷ്ടപ്പെടാൻ കാരണമാകും.പതിനേഴ് കിലോ ഭാരമുള്ള യുദ്ധസാമഗ്രികളും ആയുധവുമായി ഇവർ 100 കിലോമീറ്ററോളം ഓടിത്തീർക്കും. അമേരിക്കയ്ക്കും ഇസ്രായേലിനും മാത്രമാണ് ഇത്രയും മികച്ച സ്പെഷൽ ഫോഴ്‌സുള്ളത്. അഭിമാനിക്കാം നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഈ പോരാളികളെ ഓർത്ത്.

shortlink

Related Articles

Post Your Comments


Back to top button