KeralaLatest News

സ്വര്‍ണവിലയിൽ വീണ്ടും കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്

ഇന്നലെ ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.

ഈ മാസത്തിൻ്റെ ആദ്യ ദിനം സ്വര്‍ണ വിലയിൽ വൻ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് സ്വര്‍ണ വിലയിൽ കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. അന്താരാഷ്ട്രവിപണിയിൽ ട്രോയ് ഔൺസിന് (31 ഗ്രാം) 1286.19 ഡോളറാണ് ഇന്നത്തെ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button