Latest NewsCarsAutomobile

പ്രമുഖ കാർ കമ്പനിക്ക് 500 കോ​ടി രൂ​പ പി​ഴ ചുമത്തി

ന്യൂ​ഡ​ല്‍​ഹി: മ​ലി​നീ​ക​ര​ണ​ത്തോ​ത് കു​റ​ച്ചു​കാ​ട്ടാ​ന്‍ കാ​റു​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യതിനെ തുടർന്നു ജ​ര്‍​മ​ന്‍ വാ​ഹ​ന​നി​ര്‍​മാ​ണ കമ്പനി ഫോ​ക്സ്‌​വാ​ഗനു 500 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ ഫോ​ക്‌​സ്‌​വാ​ഗ​ന്‍ ഇ​ന്ത്യ പി​ഴ​യ​ട​ക്ക​ണ​മെ​ന്നും ജസ്റ്റി​സ് ആ​ദ​ര്‍​ശ് കു​മാ​ര്‍ ഗോ​യ​ല്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

Volkswagen

ക​ഴി​ഞ്ഞ ന​വം​ബ​റി​ലൽ ഡീ​സ​ല്‍ കാ​റു​ക​ളി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യെന്നു ക​ണ്ടെ​ത്തിയതോടെയാണ് 100 കോ​ടി രൂ​പ പിഴയൊടുക്കാൻ ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വിട്ടത്. കൂടാതെ പി​ഴ​യ​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും പാലിക്കാത്ത ക​മ്ബ​നി​യെ കോ​ട​തി അതിരൂക്ഷമായി വി​മ​ര്‍​ശിച്ചു. പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഫോ​ക്സ്‌​വാ​ഗ​ന്‍റെ ഇ​ന്ത്യ​യി​ലെ ഡ​യ​റ​ക്ട​ര്‍​മാ​രെ ജ​യി​ലി​ട​യ്ക്കാ​നും വ​സ്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടാനും നിർദേശിച്ചിരുന്നു.

പു​ക പ​രി​ശോ​ധ​ന പാ​സാ​കാ​ന്‍ ഫോ​ക്സ്‌​വാ​ഗ​ന്‍ ഡീ​സ​ല്‍ കാ​റു​ക​ളി​ല്‍ പ്ര​ത്യേ​ക സോ​ഫ്റ്റ്‌​വേ​ര്‍ ഘ​ടി​പ്പി​ച്ച്‌ കൃ​ത്രി​മം ന​ട​ത്തുകയായിരുന്നു. ഇ​ത്ത​ര​ത്തിൽ 3.23 ല​ക്ഷം കാ​റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ വി​റ്റി​ട്ടു​ണ്ടെ​ന്നാണ് ട്രി​ബ്യൂ​ണ​ല്‍ നി​യോ​ഗി​ച്ച വി​ദ​ഗ്‌​ധ​സ​മി​തി ക​ണ്ടെ​ത്തി​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button