KeralaLatest News

മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പോലീസിനെ കൊണ്ട് മാത്രം കഴിയില്ല: സികെ ശശീന്ദ്രന്‍ എംഎല്‍എ.

കല്‍പ്പറ്റ: മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പോലീസിനെ കൊണ്ട് മാത്രം കഴിയില്ലെന്ന് കല്‍പ്പറ്റ എംഎല്‍എ സി.കെ ശശീന്ദ്രന്‍.
മാവോയിസ്റ്റ് ആശയങ്ങളെ രാഷ്ട്രീയമായി തുറന്നു കാണിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് രാഷട്രീയത്തിന് ജനപിന്തുണയില്ലെന്നും ആദിവാസികളുടെ അരിയെടുത്തു കൊണ്ടു പോകുന്നതാണോ മാവോയിസ്റ്റ് രാഷ്ട്രീയമെന്നും ശശീന്ദ്രന്‍ ചോദിച്ചു.

അതേസമയം വൈത്തിരിയിലെ വെടിവെയ്പ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ ഇന്‍ക്വസ്റ്റ് പുറത്തു വന്നു. ലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കു പുറകിലേറ്റ വെടിയുണ്ടെ നെറ്റി തുളച്ച് പുറത്തേയ്ക്കു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button