Latest NewsUAEGulf

ദുബായില്‍ നിന്നുള്ള വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ദുബായ് വിമാനത്താവളത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സമയത്തില്‍ മാറ്റം ഏര്‍പ്പെടുത്തിയത്. അറ്റകുറ്റപണി ഏപ്രില്‍ 16 മുതല്‍ 30 വരെ നടക്കുന്നതിനാല്‍ റണ്‍വെ അടച്ചിടും. അതിനാല്‍ എയര്‍ ഇന്ത്യയുടെ ചില വിമാനങ്ങളുടെ സര്‍വീസുകള്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ ചെന്നൈ (എ.ഐ. 905, 906), വിശാഖപട്ടണം (എ.ഐ. 951, 952), ഹൈദരാബാദ് (എ.ഐ. 951, 952), ബംഗളൂരു (എ.ഐ. 993, 994), ഗോവ (എ.ഐ. 993, 994) എന്നീ സര്‍വീസുകളാണ് ഷാര്‍ജയിലേക്ക് മാറ്റിയിരിക്കുന്നത്. റണ്‍വേയുടെ അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിലാണ് ഈ മാറ്റം. എയര്‍ ഇന്ത്യയുടെ മറ്റ് സര്‍വീസുകള്‍ ദുബായില്‍ നിന്നുതന്നെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button