Latest NewsCinemaEntertainment

തുരുമ്പെടുത്തു നശിക്കുന്ന മണിച്ചേട്ടന്റെ വാഹനങ്ങള്‍ ലേലത്തില്‍ വെക്കൂ; ഞങ്ങള്‍ സ്മാരകം പോലെ നോക്കും

നാടന്‍ പാട്ടുകളുടെ കൂട്ടുകാരന്‍ വിട പറഞ്ഞിട്ട് മൂന്നു വര്‍ഷമായെങ്കിലും ഇന്നും മണിയുടെ ഒരു പാട്ടോ, അഭിനയിച്ച രംഗമോ ഇല്ലാതെ ഒരു ദിവസം കടന്നുപോകാറില്ല. കഷ്ടപ്പാടുകളിലൂടെയാണ് താരം സിനിമയിലെത്തിയതെന്ന് ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണ്. സിനിമയിലെത്തിയതിന് ശേഷം ആഗ്രഹിച്ചതെല്ലാം അദ്ദേഹം സ്വന്തമാക്കി. വാഹനങ്ങള്‍ ഏറെ ഇഷ്ടമായിരുന്നു മണിക്ക്. പൊടി പിടിച്ചു കിടന്ന അദ്ദേഹത്തിന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ഓട്ടോ ഒരു ആരാധകന്‍ വൃത്തിയാക്കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മണിയുടെ വാഹനങ്ങളെക്കുറിച്ചുള്ള ഒരു ആരാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കില്‍ കിടക്കുന്ന വാഹനങ്ങള്‍ ലേലത്തില്‍ വയ്ക്കൂ എന്നാണ് ആരാധിക ആവശ്യപ്പെടുന്നത്. അങ്ങിനെയാണെങ്കില്‍ ആരാധകര്‍ അത് വാങ്ങുമെന്നും അദ്ദേഹത്തിന്റെ സ്മാരകം പോലെ അവര്‍ അത് നോക്കിക്കൊള്ളുമെന്നും കുറിപ്പില്‍ പറയുന്നു.

https://www.facebook.com/fathima.diya.334/posts/621330104979160

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

‘മണിച്ചേട്ടന്‍ നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓര്‍മകള്‍ നമ്മെ തേടി എത്താറുണ്ട്.അതാകും മണിച്ചേട്ടന്‍ ഇപ്പോളില്ല എന്ന തോന്നല്‍ നമ്മളില്‍ ഇല്ലാതായത് . ഒന്നുമില്ലായ്മയില്‍നിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികള്‍ക്കും അറിയാം..അയാള്‍ ഒരായുസില്‍ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങള്‍ ഈ അടുത്ത് കാണുകയുണ്ടായി.ഈ ചിത്രങ്ങള്‍ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ളവയാണ്.ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ.എന്നാല്‍ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങള്‍ മിക്കതും പൂര്‍ണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാന്‍ കഴിഞ്ഞു. ഈ വാഹങ്ങള്‍ മണിച്ചേട്ടന്റെ കുടുംബത്തിന് വേണ്ടങ്കില്‍ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരാധകര്‍ അത് വാങ്ങിക്കോളും.ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവര്‍ അത് നോക്കിക്കൊള്ളും ..ഇങ്ങനെ നശിക്കുന്നത് കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന. ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇത്രയെങ്കിലും പറയണം എന്ന് തോന്നി.

shortlink

Post Your Comments


Back to top button