Latest NewsKerala

സ്ഥാനാര്‍ത്ഥി നിര്‍ണയം : കേരളകോണ്‍ഗ്രസ് നേതൃയോഗം ചേരും : പി.ജെ.ജോസഫിന് നിര്‍ണായകം

കോട്ടയം : സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും സീറ്റു തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിനും കേരള കോണ്‍ഗ്രസ് (എം) നേതൃയോഗങ്ങള്‍ ഞായറാഴ്ച ചേരും. രാവിലെ 11ന് പാര്‍ലമെന്ററി കമ്മിറ്റി യോഗം ചേര്‍ന്നതിനു ശേഷം ഉച്ച കഴിഞ്ഞ് സ്റ്റീയറിങ് കമ്മിറ്റി യോഗം ചേരും. തിങ്കളാഴ്ച തന്നെ സ്ഥാനാര്‍ഥിയുടെ പേരു പ്രഖ്യാപിക്കുന്നതിനാണ് 2 യോഗങ്ങളും ഒറ്റ ദിവസം ചേരുന്നത്. 2 സീറ്റു നല്‍കില്ലെന്ന യുഡിഎഫ് തീരുമാനം പാര്‍ലമെന്ററി പാര്‍ട്ടി ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ഥി ചര്‍ച്ച 99 അംഗ സ്റ്റയറിങ് കമ്മിറ്റിയില്‍ മാത്രമേ നടത്താന്‍ പറ്റൂ എന്നാണ് പാര്‍ട്ടി ഭരണഘടന.

പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ സീറ്റ് ആവശ്യപ്പെടാനാണു ജോസഫ് വിഭാഗത്തിന്റെ നീക്കം. പി.ജെ. ജോസഫ് തന്നെ മത്സരിക്കാനുള്ള താല്‍പര്യം അറിയിക്കും. <സീറ്റു വിട്ടു നല്‍കില്ലെന്ന നിലപാട് മാണി വിഭാഗവും എടുക്കും. ഇരു വിഭാഗങ്ങളും പരമാവധി നേതാക്കളെ ഒപ്പം നിര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button