Latest NewsIndia

ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ “എ​ക്സ്പ​യ​റി ഡേ​റ്റ്’ ക​ഴി​ഞ്ഞെ​ന്ന് മ​മ​ത ബാ​ന​ര്‍​ജി

കൊൽക്കത്ത: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ “എ​ക്സ്പ​യ​റി ഡേ​റ്റ്’ ക​ഴി​ഞ്ഞെ​ന്ന പരാമർശവുമായി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. കൊൽക്കത്തയിൽ വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന റാ​ലി​യി​ല്‍ സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. റ​ഫാ​ല്‍ കരാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍​പോ​ലും സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത ആ​ള്‍ എ​ങ്ങ​നെ രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും. മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ല്‍ കാശ്‌മീരിലെ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ എ​ണ്ണം 260 ശ​ത​മാ​ന​മാ​ണ് വ​ര്‍​ധി​ച്ച​ത്. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍​ഡി​എ ഭ​ര​ണ​ത്തി​ന് താ​ഴ്‌​വ​ര​യി​ല്‍ സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും അവർ പറയുകയുണ്ടായി. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം പു​തി​യ സ​ര്‍​ക്കാർ ജമ്മു കാശ്‌മീരിൽ സമാധാനം കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button