KeralaLatest News

മുസ്ലീം ലീഗിന്‍റെ മൂന്നാം സീറ്റ് ആവശ്യത്തിൽ ഇന്ന് ചർച്ച

കോഴിക്കോട്: വരാനിരിക്കുന്ന ലോക്‌സഭാ തെരെ‍ഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്‍റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കോൺഗ്രസുമായി ഇന്ന് ചർച്ച നടത്തും. രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് യോഗം. മൂന്നാം സീറ്റ് ലീഗിന് അവകാശപ്പെട്ടതാണെന്ന വാദം നേതാക്കള്‍ വീണ്ടും യോഗത്തില്‍ ഉന്നയിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മുസ്ലീംലീഗ് കടുപിടുത്തിന് മുതിരില്ലെന്നാണ് സൂചന.

മുമ്പ് നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.യോഗത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്ലീം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് എന്നിവര്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button