KeralaLatest News

പിഷാരടിക്ക് ചിതലുകള്‍ നല്‍കിയ പണി; വൈറലായി കുറിപ്പ്

കൊച്ചി: തന്റെ സ്വതസിദ്ധമായ തമാശകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ സ്ഥാനം പിടിച്ച താരമാണ് രമേശ് പിഷാരടി. സ്റ്റേജ് ഷോകളിലും, ടി വി ഷോയിലും സിനിമയിലും ഒക്കെ പിഷാരടി ഏറെ ചിരിപ്പിച്ചിട്ടുണ്ട്.കലാകാരനായി തിളങ്ങുന്നതിനിടയിലാണ് പിഷാരടിക്ക് ചിതലുകള്‍ വഴി പണി കിട്ടിയത്. താരത്തിന്റെ സര്‍ട്ടിഫിക്കറ്റുകളും ചില വിലപ്പെട്ട രേഖകളും ചിതലരിച്ച് ഏറക്കുറെ നശിച്ച അവസ്ഥയിലാണ്. പിഷാരടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിതലരിച്ച സര്‍ട്ടിഫിക്കറ്റുകളുമായി രംഗത്തെത്തിയത്.

പിഷാരടിയുടെ കുറിപ്പ്

ചിതലിനറിയില്ല മൊതലിന്‍ വില
പഴയ സര്‍ട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈര്‍പ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയില്‍ കിട്ടി . ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി…
2005 ഡിസംബറില്‍ 25 പരിപാടി
മഴക്കാലമായ ജൂലായില്‍ 10 പരിപാടി
ഒരു റേഡിയോ ഇന്റര്‍വ്യൂവില്‍ ‘മാസം 30 സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് ‘എന്നു പറഞ്ഞപ്പോള്‍ അവതാരകയുടെ അടുത്ത ചോദ്യം ‘മുപ്പതോ? തള്ളല്ലല്ലോ അല്ലെ? തള്ളികളായനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേര്‍ ചിത്രങ്ങള്‍

https://www.instagram.com/p/BunRDrYH2Ye/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button