Latest NewsIndia

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി : മുതിര്‍ന്ന നേതാവ് ബി.ജെ.പിയില്‍

ഗാന്ധിനഗര്‍•മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നാല് തവണ എം.എല്‍.എയുമായ ജവഹര്‍ ചാവ്ദ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു.

വെള്ളിയാഴ്ച സംസ്ഥാന നിയമസഭയില്‍ നിന്നും രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എ മണിക്കൂറുകള്‍ക്കമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ സഭയില്‍ നിന്നും രാജിവയ്ക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് എം.എല്‍.എയാണ് ചാവ്ദ.

തന്‍ കോണ്‍ഗ്രസില്‍ ചേരുന്നതില്‍ സന്തോഷവാനാണ്. ആത്മാർഥതയോടെ പാര്‍ട്ടിയെ സേവിക്കുമെന്നും ചാവ്ദ പറഞ്ഞു.

ബി.ജെ.പി എം.എല്‍.എ പ്രദീപ്‌സിംഗ് ജഡേജ അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു.

ജുനാഗദ് ജില്ലയിലെ മാനവദറില്‍ നിന്ന് വിജയം നേടി നാല് വട്ടം എംഎല്‍എയായ ചാവ്ദയുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ശക്തനായ നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നത്. മാര്‍ച്ച്‌ 12 ന് സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.

1990, 2007, 2012, 2017 വര്‍ഷങ്ങളിലാണ് ചാവ്ദ നിയമസഭയിലെത്തിയത്. സ്പീക്കര്‍ക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ പ്രത്യേക കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല.

ചാവ്ദയുടെ രാജിയോടെ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം 73 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button