KeralaLatest News

വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവം : പ്രതികള്‍ പിടിയില്‍

തൃപ്പൂണിത്തുറ; വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. യുവതിയും യുവാവുമാണ് അറസ്റ്റിലായത്. പട്ടാപ്പകല്‍ വീട്ടില്‍ക്കയറി തലയ്ക്കടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. എറണാകുളം വടുതല സ്വദേശിയായ അഭിന്‍സ് (36), മഞ്ജുഷ (30) എന്നിവരെയാണ് തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 22ന് പകല്‍ 12.30നായിരുന്നു സംഭവം. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ കോര്‍ണറിന് സമീപത്തായി താമസിക്കുന്ന രഘുപതി എന്ന വയോധികയെ ഇരുമ്പ്‌വടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി സ്വര്‍ണമാലയും വളകളും ഉള്‍പ്പെടെ ആറര പവന്റെ ആഭരണങ്ങള്‍ കവര്‍ന്നെന്നാണ് കേസ്.

അഭിന്‍സും മഞ്ജുവും ആസൂത്രണം ചെയ്താണ് കവര്‍ച്ച നടത്തിയത്. രഘുപതിയുടെ വീട്ടില്‍ കേബിള്‍ നന്നാക്കാനെന്ന വ്യാജേന എത്തിയ അഭിന്‍സ് അവരെ ആക്രമിച്ച് നാലര പവന്റെ മാലയും ഒരു പവന്‍ വീതമുള്ള രണ്ട് വളകളും തട്ടിയെടുക്കുകയായിരുന്നു.

ഒരു സ്‌കൂട്ടറിലാണ് അഭിനും മഞ്ജുഷയും എത്തിയത്. വീട്ടിനകത്ത് കയറിയ അഭിന്‍സ് കൃത്യം നടത്തിയപ്പോള്‍ വീടിനു പുറത്ത് മഞ്ജുഷ കാവല്‍ നില്‍ക്കുകയായിരുന്നു. കവര്‍ച്ച നടത്തി ഇരുവരും സ്‌കൂട്ടറില്‍ രക്ഷപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button