Latest NewsInternational

ശാസ്ത്രലോകത്തിന് അത്ഭുതമായി ട്രാൻസ്ജെൻഡർ പുരുഷന്റെ ഗർഭധാരണവും പ്രസവവും

ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ട്രാൻസ്ജെൻഡർ പുരുഷന്റെ ഗർഭധാരണവും പ്രസവവും. ടെക്‌സാസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ വൈലെ സിംപ്‌സനും സ്റ്റീഫന്‍ ഗായെത്തിനുമാണ് കുഞ്ഞ് പിറന്നത്. സ്ത്രീയിൽ നിന്നും പരുഷനായി മാറാനുള്ള ചികിൽസകൾ 21 ആം വയസിലാണ് സിംപ്‌സൻ തുടങ്ങിയത്. ആർത്തവമുൾപ്പടെയുള്ള സ്ത്രീസഹജമായ പ്രക്രിയകൾ നിലച്ചിരുന്നു. മാറിടം മുറിച്ചുകളയുന്ന ശസ്ത്രക്രിയയും ചെയ്ത് പൂർണ്ണമായും പുരുഷനായി മാറുന്നതിനുള്ള തയാറെടുപ്പിലായിരുന്നു സിംപ്സൺ. യോനിയും ഗർഭപാത്രവും അണ്ഡവാഹിനിക്കുഴലും എടുത്തുകളഞ്ഞിരുന്നില്ല. കുഞ്ഞിനായി ടെസ്റ്റോസ്റ്റെറോണ്‍ തെറാപ്പിയെടുത്തിരുന്നുവെങ്കിലും ആർത്തവമില്ലാത്തതിനാൽ കുഞ്ഞിനായുള്ള സാധ്യതയില്ലെന്ന് തന്നെയാണ് ഡോക്ടറുമാർ വിധിയെഴുതിയത്. എന്നാല്‍ 2018 ഫെബ്രുവരിയില്‍ ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ട് ഇയാൾ ഗർഭം ധരിക്കുകയായിരുന്നു.

ഗർഭകാലത്ത് സിംപ്സന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയും പരിഹാസവുമായിരുന്നുവെന്നാണ് ഗായെത്ത് പറയുന്നത്. അപരിചിതർ പോലും സിംപസനെ പരിഹാസങ്ങൾ കൊണ്ടും തുറിച്ച് നോട്ടങ്ങൾ കൊണ്ടും വേദനിപ്പിച്ചിരുന്നു. പ്രസവശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എങ്കിലും കുഞ്ഞിന്റെ വരവ് തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കിയെന്നാണ് ഇരുവരും പറയുന്നത്.

shortlink

Post Your Comments


Back to top button