CricketLatest NewsSports

ആസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മാറ്റങ്ങള്‍ക്ക് ചുവട് വെച്ച് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്ബരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 2-1 ന് പരമ്ബരയില്‍ മുന്നിട്ട് നില്‍ക്കുകയാണ് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍, റാഞ്ചിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഓസീസ് തിരിച്ചുവരികയായിരുന്നു. നായകന്‍ കോഹ്ലി സെഞ്ചുറി നേടിയ മത്സരത്തില്‍ 32 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.ടീമിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ചുമലിലേറ്റിയ നായകന്‍, ആവേശത്തിന് മുതിരാതെ നിലത്തുനിന്ന് മനോഹരമായി കളിച്ചു.

കൊഹ്‌ലിയുടെ ബാറ്റില്‍ നിന്ന് ഒരേയൊരു സിക്‌സര്‍ മാത്രമാണ് പിറന്നത്. കൊഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല.അതേ സമയം മൂന്നാം മത്സരത്തില്‍ തോല്‍വിയേറ്റുവാങ്ങിയതിന് ശേഷം സംസാരിക്കവെ പരമ്ബരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന് കോഹ്ലി സൂചിപ്പിച്ചു. അടുത്ത രണ്ട് മത്സരങ്ങളില്‍ ടീമില്‍ മാറ്റങ്ങളുണ്ടാകും. എന്തൊക്കെയാണ് അതെന്ന് കാത്തിരുന്ന് കാണാമെന്നും കോഹ്ലി പറഞ്ഞു.

പക്ഷേ ടീംമാറിയാലും ജയിക്കാനുള്ള താരങ്ങളുടെ മനസ് മാറില്ല. ചില പുതിയ മുഖങ്ങള്‍ അടുത്ത മത്സരത്തില്‍ കണ്ടേക്കാം. തങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുമെന്നും കോഹ്ലി വ്യക്തമാക്കി. ലോകകപ്പാണ് വരുന്നതെന്നും എല്ലാവരും അതില്‍ പങ്കെടുക്കാനുള്ള ആഗ്രഹത്തിലാണെന്നും കോഹ്ലി പറഞ്ഞു.അതേ സമയം സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചിരുന്നു. മൂന്നാം ഏകദിനത്തിന് ശേഷം സംസാരിക്കവെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button