KeralaLatest News

സിപിഎം ചൈനാ ചാരന്മാര്‍ – കെ.സുരേന്ദ്രന്‍

മോദിയോടുള്ള എതിര്‍പ്പ് വെച്ചിട്ട് പാകിസ്താന് സിന്ദാബാദ് വിളിക്കുന്ന ചൈനാ ചരന്മാരാണ് സിപിഎമ്മെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ദക്ഷിണമേഖലാ പരിവര്‍ത്തനയാത്രയുടെ അഞ്ചാം ദിനമായ ഇന്ന് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വര്‍ക്കലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനെ ചൈന പിന്തുണക്കുന്നത് കൊണ്ടാണ് സിപിഎം പാകിസ്ഥാനും ഇമ്രാന്‍ഖാനും സിന്ദാബാദ് വിളിക്കുന്നത്. രാജ്യത്തെ ആക്രമിക്കുന്ന തീവ്രവാദികളോട് ചര്‍ച്ച വേണമെന്ന് പറയുന്ന കോടിയേരി ടിപി ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്താഞ്ഞത് എന്തായിരുന്നെന്നും അദ്ദേഹം ചോദിച്ചു. പരിവര്‍ത്തനയാത്ര നാളെ തിരുവനന്തപുരത്തു സമാപിക്കും.

Related Articles

Post Your Comments


Back to top button