News

മെസ്സിയുമായി ഒത്തുപോയിരുന്നില്ല; വെളിപ്പെടുത്തലുമായി എന്റിക്വെ

2014-15 സീസണില്‍ ബാഴ്‌സലോണയ്ക്ക് രക്ഷകനായ പരിശീലകന്‍ ട്രെബിള്‍ നേടിക്കൊടുത്ത ലൂയിസ് എന്റിക്വെ മെസ്സിയെ കുറിച്ച് തുറന്നു പറയുന്നു. ലയണല്‍ മെസി, ലുയിസ് സുവാരസ്, നെയ്മര്‍ എന്നിവരുടെ മുന്നേറ്റസഖ്യം ഫോമിന്റെ പരകോടിയിലെത്തിയ ആ സീസണ്‍ ബാഴ്‌സയുടെ ചരിത്രത്തിലെ മറക്കാനാകാത്ത നിമിഷമാണ് സമ്മാനിച്ചത്. എന്നാല്‍ 2017ല്‍ ബാഴ്‌സ ിട്ട് രണ്ട് വര്‍ഷം കഴിഞ്ഞശേഷം ഒരു പ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് എന്റിക്വെ. 2014ലാണ് അദ്ദേഹം ബാഴ്‌സയിലെത്തുന്നത്. മൂന്ന് വര്‍ഷത്തെ കരിയറിനിടയില്‍ നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചാണ് എന്റിക്വെ അന്ന് ടീം വിട്ടത്. സ്പാനിഷ് ലീഗില്‍ രണ്ട് കിരീടം. രണ്ട് കിങ്സ് കപ്പ്, 2015 ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടിയത് എന്റിക്വെയുടെ കീഴിലായിരുന്നു. ജെറാഡോ മാര്‍ട്ടിനോ 2014-ല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് എന്റിക്വെ സ്ഥാനമേറ്റെടുത്തത്. ബാഴ്സയുടെ മുന്‍ താരം കൂടിയായ എന്റിക്വെ 1996 മുതല്‍ 2004 വരെ ബാഴ്സയ്ക്കായി ബൂട്ടണിഞ്ഞു.

2008-ല്‍ ബാഴ്സയുടെ ബി ടീം പരിശീലകനായി ചുമതലയേറ്റ എന്റിക്വെ പിന്നീട് റോമ, സെല്‍റ്റാ വിഗോ എന്നീ ടീമുകളെ പരിശീലിപ്പിച്ചശേഷമാണ് ബാഴ്സലോണയുടെ സീനിയര്‍ ടീമിന്റെ ചുമതലക്കാരനായത്.എന്നാലിപ്പോള്‍ ടീമിലെ സൂപ്പര്‍താരമായ മെസിയുമായി ഇടക്കാലത്ത് തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് എന്റിക്വെ പറയുന്നത്. ആ മികച്ച സീസണിന്റെ അവസാന ഘട്ടത്തിലായിരുന്ന തമ്മില്‍ ചില പ്രശനങ്ങള്‍ ഉടലെടുത്തത്. കുറച്ചുനാള്‍ നാള്‍ ഈ അഭിപ്രായഭിന്നത നിലനിന്നു, പിന്നീടാണ് പരിഹരിച്ചത്. എന്നാല്‍ മെസിയെക്കുറിച്ച് എനിക്ക നല്ലത് മാത്രമെ പറയാനുള്ളു, നിലവില്‍ സ്പനാനിഷ് ദേശീയ ടീം പരിശീലകനായ എന്റിക്വെ കാറ്റലൂണിയ റേഡിയോയോട് പറഞ്ഞു.തുടരാന്‍ അവസരമുണ്ടായിട്ടും 2016-17 സീസണ് ശേഷം ക്ലബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു എന്റിക്വെ. തുടര്‍ന്ന് ഏറെ നാള്‍ ക്ലബുകളുമായി കരാറിലേപ്പെര്‍ടാതിരുന്ന എന്റിക്വെ ലോകകപ്പിന് ശേഷമാണ് സ്പാനിഷ് ദേശീയ ടീമിനൊപ്പം കരാറിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button