Latest NewsNewsFootballSports

എഎൽഎസ് ചാരിറ്റി മത്സരം: ബാഴ്സലോണ-മാഞ്ചസ്റ്റര്‍ സിറ്റി ആവേശപ്പോരാട്ടം സമനിലയിൽ

മാഡ്രിഡ്: ബാഴ്സലോണ-മാഞ്ചസ്റ്റര്‍ സിറ്റി ആവേശപ്പോരാട്ടം സമനിലയിൽ. എഎൽഎസ് രോഗികൾക്കായുള്ള ചാരിറ്റി മത്സരത്തിൽ മൂന്ന് ഗോൾ വീതമടിച്ചാണ് ഇരുടീമുകളും പിരിഞ്ഞത്. നൗകാംപില്‍ ആവേശ മത്സരത്തിനാണ് തിങ്ങിനിറഞ്ഞ ആരാധകര്‍ സാക്ഷികളായത്. 91,062 പേരാണ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. മത്സരം സംഘടിപ്പിച്ചതിന് എഎല്‍എസ് ടീം ബാഴ്‌സലോണ, സിറ്റി ക്ലബുകള്‍ക്ക് നന്ദിയറിയിച്ചു.

മത്സരത്തിന്റെ ആദ്യ പകുതിയിലെ 21-ാം മിനിറ്റിൽ അര്‍ജന്റീനൻ താരം ജൂലിയൻ അൽവാരസിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. 29-ാം മിനിറ്റിൽ ഔബമയോങ് ബാഴ്സക്കായി ഗോൾ മടക്കി. രണ്ടാംപകുതിയിൽ ഡി യോങ്ങിലൂടെ ബാഴ്സ മുന്നിലെത്തി തൊട്ടുപിന്നാലെ കോൾ പാൾമറിലൂടെ സിറ്റി സമനില പിടിച്ചു.

Read Also:- വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ പഞ്ചസാരയും തേനും

79-ാം മിനിറ്റിൽ ബാഴ്സ വീണ്ടും മുന്നിലെത്തി. മെഫിംസ് ഡീപേയായിരുന്നു ഗോള്‍ സ്‌കോറര്‍. എന്നാൽ 99-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റിയിലൂടെ സിറ്റിയുടെ റിയാദ് മെഹ്‌റസ് മത്സരം സമനിലയിലാക്കി. ബാഴ്‌സ ഏഴും സിറ്റി എട്ടും ഷോട്ടുകളില്‍ എതിർ ഗോൾ മുഖത്തേക്ക് പായിച്ചു. 52 ശതമാനവുമായി പന്തടക്കത്തില്‍ സിറ്റിയായിരുന്നു മുന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button