Latest NewsNewsFootballSports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നാസറില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും. പോയിന്റ് പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിലുള്ള നാല് ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വൂള്‍വ്‌സിനെ നേരിടും. രാത്രി 8.30ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, എവര്‍ട്ടനെയും ലീഗിലെ നാലാം സ്ഥാനക്കാരായ ന്യൂകാസിലിൽ ലീഡ്‌സ് യുണൈറ്റഡിനെയും നേരിടും.

ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സനല്‍, ബ്രൈറ്റണിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം. അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. വൂട്ട് ഫേസിന്റെ ഇരട്ട സെല്‍ഫ് ഗോളുകളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. 15 കളിയില്‍ 40 പോയിന്റുള്ള ആഴ്‌സനല്‍ ഇന്ന് തോറ്റാലും ഒന്നാം സ്ഥാനക്കാരായി തുടരും. രണ്ടാം സ്ഥാനക്കാരായ സിറ്റിക്ക് നിലവില്‍ 35 പോയിന്റാണുള്ളത്.

അതേസമയം, പോര്‍ച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നാസറില്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചരിത്രനീക്കം പങ്കുവച്ച അല്‍ നാസര്‍, റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് കൂട്ടിച്ചേർത്തു. ക്ലബിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയും കൈയിലേന്തിയുള്ള റൊണാള്‍ഡോയുടെ ചിത്രവും ക്ലബ് അധികൃതർ പങ്കുവെച്ചു.

Read Also:- ‘അന്ന് മമ്മൂട്ടി ദേഷ്യപ്പെട്ടു, ദുൽഖറും തടഞ്ഞു, എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ കരഞ്ഞേനെ’: ജുവൽ

മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ നവംബറിലാണ് റൊണാള്‍ഡോ അവസാനിപ്പിച്ചത്. 37 കാരനായ റൊണാള്‍ഡോയ്ക്ക് 1950 കോടി രൂപയായിരിക്കും പരസ്യവരുമാനമടക്കം രണ്ടുവര്‍ഷത്തേക്ക് ലഭിക്കുക. റൊണാള്‍ഡോ സൗദി ക്ലബില്‍ ചേര്‍ന്നതോടെ താരത്തിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങള്‍ കൂടിയാണ് അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button