Latest NewsKerala

തോട്ടത്തിലെ തീയണയ്ക്കാന്‍ പോയ വൃദ്ധ പൊള്ളലേറ്റു മരിച്ചു

നെയ്യാറ്റിന്‍കര: വീടിന് സമീപമുള്ള റബർ തോട്ടത്തിൽ പടര്‍ന്നു പിടിച്ച തീയണയ്ക്കാൻ പോയ വൃദ്ധ പൊള്ളലേറ്റു മരിച്ചു. പെരുങ്കടവിള പഞ്ചായത്തില്‍ പഴമല തെള്ളുക്കുഴി മരുതംകാട് തുണ്ടുവെട്ടി വീട്ടില്‍ പരേതനായ ഗോപാലന്‍റെ ഭാര്യ ഭവാനിയമ്മ (96) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്.

വീടിന് സമീപമുള്ള മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള നാല് ഏക്കര്‍ റബ്ബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട ഭവാനിയമ്മ തീയണക്കാൻ ബക്കറ്റിൽ വെള്ളവുമായി പോകുമ്പോഴായിരുന്നു അപകടം നടന്നത്. തീ അണയ്ക്കുന്നതിനിടെ വസ്ത്രത്തിൽ പെട്ടെന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീ ആളിപടരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് ഭവാനിയമ്മയെ പൊള്ളലേറ്റ നിലയിൽ കണ്ടത്. ഭവാനിയമ്മ ഒറ്റയ്ക്കാണ് താമസം. അടുത്ത സ്ഥലത്ത് മകളും താമസിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button